ചലച്ചിത്രതാരം കലാഭവന്‍ നവാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് ചോറ്റാനിക്കരയിലെ ഹോട്ടലില്‍. അദ്ദേഹം ഹോട്ടലില്‍ താമസിച്ചത് ഒരു ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണെന്നാണ് ലഭ്യമാകുന്ന വിവരം. എന്താണ് മരണകാരണം എന്നത് വ്യക്തമല്ലെന്നും ഹൃദയാഘാതമാണെന്നാണ് സൂചനയെന്നും പൊലീസ് പറയുന്നു.  

കലാഭവന്റെ സ്റ്റേജ് പരിപാടികളിലൂടെ ശ്രദ്ധേയനായ നവാസ് 1995ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനാണ് കലാഭവൻ നവാസ്. അദ്ദേഹത്തിന്റെ ഭാര്യ രെഹ്‌നയും ചില ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.  

മിസ്റ്റർ ആന്‍ഡ് മിസ്സിസ്, ചൈതന്യം, മിമിക്സ് ആക്ഷൻ 500, ഏഴരക്കൂട്ടം, ജൂനിയർ മാൻഡ്രേക്ക്, ഹിറ്റ്ലർ ബ്രദേഴ്സ്, ബസ് കൻഡക്ടർ, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടി മച്ചാൻ, അമ്മ അമ്മായിയമ്മ, മൈ ഡിയർ കരടി, വൺമാൻ ഷോ, തില്ലാന തില്ലാന, വെട്ടം, ചക്കരമുത്ത്, ചട്ടമ്പിനാട്, തഝമയം ഒരു പെൺകുട്ടി, മേരാ നാം ഷാജി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Kalabhavan Navas Visited Hotel for Shoot; Heart Attack Suspected as Cause of Death