sureshgopi-kseb

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിൽ പാലാ പോളിടെക്‌നിക് കോളജിന് സമീപത്ത് അപകടകരമായ രീതിയില്‍നിന്നിരുന്ന വൈദ്യുത പോസ്റ്റ് മാറ്റിസ്ഥാപിച്ചു. സിനിമാ ഷൂട്ടിങ്ങിന്‍റെ ഭാഗമായി കോളജിലെത്തിയപ്പോഴാണ് പോസ്റ്റ് കാണുന്നത്. എപ്പോള്‍ വേണമെങ്കിലും ഒടിഞ്ഞു വീഴാവുന്ന രീതിയിലായിരുന്നു ഡ്യൂവല്‍ ലെഗ് വൈദ്യുത പോസ്റ്റ് . 

ഒടിഞ്ഞു വീഴാവുന്ന രീതിയിലായിരുന്നു ഡ്യൂവല്‍ ലെഗ് വൈദ്യുത പോസ്റ്റ്

'ഒറ്റക്കൊമ്പന്‍' എന്ന സിനിമയുടെ ഷൂട്ടിങ്ങിനെത്തിയപ്പോഴാണ് വിദ്യാര്‍ഥികള്‍ക്കും പോളിടെക്‌നിക്കിലെ ജീവനക്കാര്‍ക്കും ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന വൈദ്യുത പോസ്റ്റ് സുരേഷ് ഗോപിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പ്രിന്‍സിപ്പാളുമായി അദ്ദേഹം സംസാരിച്ചു. കെഎസ്ഇബിയില്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ നീക്കംചെയ്യാമെന്ന് അറിയിച്ചതായും പ്രിന്‍സിപ്പാള്‍ സുരേഷ് ഗോപിയെ ധരിപ്പിച്ചു.

എന്നാല്‍, മഴ ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ ഇനിയും വൈദ്യുത പോസ്റ്റ് നീക്കാതിരിക്കുന്നത്  അപകടം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണെന്ന്  പറഞ്ഞ സുരേഷ് ഗോപി, വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടിയെയും കെഎസ്ഇബി ചെയര്‍മാനെയും വിളിച്ച് സംസാരിച്ചു. തുടര്‍ന്ന് കെഎസ്ഇബി ജീവനക്കാര്‍വൈദ്യുത പോസ്റ്റ് മാറ്റിയിട്ടു. 

ENGLISH SUMMARY:

A dangerously leaning electric post near Pala Polytechnic College was swiftly replaced following the intervention of Union Minister Suresh Gopi. The issue came to his attention while he was at the college for a film shoot. Realizing the risk, Suresh Gopi immediately contacted the concerned authorities. The double-leg electric post was in a precarious state and could have collapsed at any time. Thanks to his quick action, the post was removed and replaced without delay.