കേരളത്തിൽ സിപിഐഎമ്മും ഡിവൈഎഫ്ഐയും നിർമ്മിച്ചുനൽകിയ വീടുകൾ ഇല്ലാത്ത ഒരു പഞ്ചായത്തും കാണില്ലെന്ന് മന്ത്രി പി രാജീവ്. 2017ൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ചാണ് ഭവന രഹിതരായ പത്തു പേർക്ക് വീട് വെച്ച് നൽകാം എന്ന ആശയം വരുന്നത്.

സമ്മേളനത്തിന്റെ  വലിയ ചെലവുകൾക്കൊപ്പം ഇത് സാധ്യമാകുമോയെന്ന് ആശങ്കയുണ്ടായിരുന്നുവെന്നും, എന്നാല്‍ പത്തിനു പകരം 13 വീടുകളാണ് അന്ന് നിർമ്മിച്ചുകൈമാറിയതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ആ ആത്മവിശ്വാസത്തിൽ നിന്നാണ് പിന്നീട് പലര്‍ക്കും വീട് വെച്ച് നല്‍കിയതെന്നും ഒരു വീടിന്റെ താക്കോൽ കൈമാറിയത് മമ്മൂട്ടിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

പോസ്റ്റിന്‍റെ പൂര്‍ണരൂപം

2017ൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനം കൊച്ചിയിൽ നടക്കുന്ന സമയം. സംഘാടകസമിതിയുടെ ചെയർമാനായാണ് അന്ന് ഞാൻ പ്രവർത്തിച്ചത്. പാർട്ടിയുടെ ജില്ലാസെക്രട്ടറിയുമായിരുന്നു. ഇപ്പോൾ പാർട്ടി ജില്ലാ സെക്രട്ടറിയായ എസ് സതീഷ് അന്ന് ഡിവൈഎഫ് ഐ ജില്ലാ സെക്രട്ടറിയും. സമ്മേളനത്തിന്റെ ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനിടയിലാണ് പത്താം അഖിലേന്ത്യാ സമ്മേളനമായതുകൊണ്ട് ഭവന രഹിതരായ പത്തു പേർക്ക് വീട് വെച്ച് നൽകാം എന്ന ആശയം വരുന്നത്. 

സതീഷ് ആത്മവിശ്വാസാത്തടെ ഏറ്റെടുത്തു. എന്നാൽ, പലർക്കും ആശങ്കകളുണ്ടായിരുന്നു. സമ്മേളനത്തിന്റെ നടത്തിപ്പിന്റെ വലിയ ചെലവുകൾക്കൊപ്പം ഇത് സാധ്യമാകുമോയെന്നതായിരുന്നു ആശങ്ക. സമ്മേളനത്തിന് ആവശ്യമായ അരിയും പച്ചക്കറിയും മീനുമെല്ലാം വിവിധ കമിറ്റികൾ ഉൽപ്പാദിപ്പിച്ചു. എല്ലാ പ്രവർത്തനവും ഡിവൈഎഫ് ഐ ആവേശത്തോടെ ഏറ്റെടുത്തു. പത്തിനു പകരം 13 വീടുകൾ നിർമ്മിച്ചുകൈമാറി. 

അത് സമ്മേളനങ്ങളുടെ ചരിത്രത്തിലെ പുതിയ അനുഭവമായി. ആ ആത്മവിശ്വാസത്തിൽ നിന്നാണ് 22 ാം പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായ ജില്ലാസമ്മേളനത്തിന്റെ ഭാഗമായി 22 വീടുകൾ നിർമ്മിച്ച് നൽകാൻ തീരുമാനിച്ചത്. ആദ്യവീടിന്റെ കല്ലിടലിന് അന്ന് പാർടി സംസ്ഥാനസെക്രട്ടറിയായിരുന്ന സഖാവ് കോടിയേരിയാണ് വന്നത്.. 23 കനിവ് ഭവനങ്ങൾ നിർമ്മിച്ചു കൈമാറി.

ഈ രണ്ടു പ്രവർത്തനങ്ങളിലും അർഹരെ തെരഞ്ഞെടുക്കുന്നതിൽ കക്ഷിരാഷ്ട്രീയം ഒരു ഘടകമേ ആയിരുന്നില്ല. ഒരു വീടിന്റെ താക്കോൽ കൈമാറിയത് മമ്മൂട്ടിയായിരുന്നു. തൃശൂരിൽ ചേർന്ന പാർടി സംസ്ഥാന സമ്മേളനം എല്ലാ ലോക്കലിലും ഒരു വീടെന്ന ഉത്തരവാദിത്തം ഏറ്റെടുത്തു. ഇപ്പോൾ 

ENGLISH SUMMARY:

P Rajeev facebook post about Housing construction