വിലകൂടിയതോടെ കള്ളന്‍മാര്‍ തേങ്ങയിലേക്കും കണ്ണ് വെച്ചിരിക്കുകയാണ് .കൊയിലാണ്ടി മേപ്പയ്യൂരില്‍ ഫ്ലോര്‍മില്ലില്‍ സൂക്ഷിച്ചിരുന്ന രണ്ട് ചാക്ക് കൊപ്രയാണ് കള്ളന്‍മാര്‍ കൊണ്ടുപോയത്. മുഖംമൂടി ധരിച്ച് അദിവിദഗ്ദമായായിരുന്നു മോഷണം
പ്രവാസിയായിരുന്ന ബാബു രണ്ട് വര്‍ഷം മുന്‍പാണ് നാട്ടില്‍ ഫ്ലോര്‍ മില്ലും തേങ്ങാക്കച്ചവടവും തുടങ്ങിയത്. തേങ്ങയ്ക്ക് വിലകൂടിയതിന് പിന്നാലെ കടയില്‍ മോഷണ ശ്രമം നടക്കുന്നതായി ബാബുവിന് സംശയം തോന്നിയതോടെയാണ് സി.സി.ടി.വി ക്യാമറകള്‍ വെച്ചത്.
ഇന്നലെ പുലര്‍ച്ചെ കടയുടെ പൂട്ട് പൊളിച്ച് അകത്ത് കടന്ന കള്ളന്‍മാര്‍ രണ്ട് ചാക്ക് കൊപ്ര മോഷ്ടിച്ചു. സി.സി.ടി.വി ക്യാമറകള്‍ പ്സാസ്റ്റിക് ഇട്ട് മറച്ചും, തിരിച്ചറിയാതിരിക്കാന്‍ മുഖം മൂടിധരിച്ചും അദിവിദഗ്ദമായ മോഷണം. കടയിലിരുന്ന പണമൊന്നും മോഷണം പോയില്ല, കള്ളന്‍മാരുടെ കണ്ണ് തേങ്ങയില്‍ മാത്രമായിരുന്നു. തേങ്ങാക്കള്ളന്‍മാരെ പിടിക്കാന്‍ പയ്യോളി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്