ആറൻമുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് തുടക്കമായി. ആദ്യ ദിവസം ഏഴ് പള്ളിയോടങ്ങൾക്കായിരുന്നു സദ്യ. ഇനിയുള്ള 81 ദിവസം 64 കൂട്ടം വിഭവങ്ങൾ നിരക്കുന്ന സദ്യയുടെ മേളമാകും ക്ഷേത്ര സന്നിധിയിൽ. മന്ത്രി കെ ബി ഗണേഷ് കുമാർ ഇത്തവണത്തെ വള്ളസദ്യ ഉദ്ഘാടനം ചെയ്തു.
ക്ഷേത്രത്തിൻ്റെ വടക്കേകടവിൽ ആദ്യം അടുത്തത് കോഴഞ്ചേരി കരയുടെ പള്ളിയോടം. വള്ളസദ്യ വഴിപാടുകാരുടെ ആചാരപരമായ സ്വീകരണത്തിന് ശേഷം ക്ഷേത്രത്തിന് വലംവച്ചു തിരുനടയിലെത്തി ഭഗവാനെ സ്തുതിച്ചു. ക്ഷേത്ര ആനക്കൊട്ടിലിൻ മന്ത്രി കെ.ബി. ഗണേഷ്കുമാർ നിലവിളക്ക് കൊളുത്തി. ഇലയിട്ട് ആദ്യം ഭഗവാൻ പാർഥസാരഥിയെ സങ്കൽപ്പിച്ച് സദ്യവിളമ്പി. തുടർന്നാണ് തുഴച്ചിൽക്കാർക്കാർക്കും കരക്കാർക്കും വിളമ്പിയത്. 'സദ്യയ്ക്കൊപ്പം ഭഗവാനോടുള്ള ഭക്തി കൂടിയാണ് മനസ്സു നിറയ്ക്കുന്നതെന്ന് വള്ളക്കാ
ഇതുവരെ നാനൂറിലധികം വള്ളസദ്യകൾ ബുക്കിങ്ങായി. ദിവസം 15 വള്ളസദ്യ വഴിപാട് വരെ നടത്താനുള്ള ക്രമീകരണം ക്ഷേത്രവളപ്പിലും പുറത്തുമായുണ്ട്. അഷ്ടമിരോഹിണി, തിരുവോണ ദിവസം ഒഴികെയുള്ള ദിവസങ്ങളിൽ വഴിപാട് നടത്താം. ഒക്ടോബർ രണ്ടു വരെ വള്ള സദ്യതുടരും . വള്ളസദ്യ വഴിപാട് നടത്താൻ ആഗ്രഹിക്കുന്നവർക്കും വള്ളസദ്യ കഴിക്കാൻ ആഗ്രഹിക്കുന്നവർക്കും Aranmulaboatrace.com വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാനും അവസരമുണ്ട്.