nimisha-boby

TOPICS COVERED

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ രക്ഷാപ്രവര്‍ത്തന ഫണ്ടിലേക്ക് ബോച്ചെ ഫാന്‍സ് ചാരിറ്റിബിള്‍ ട്രസ്റ്റ് വഴി ഒരുകോടി നല്‍കാന്‍ തീരുമാനിച്ചതായി വ്യവസായി ബോബി ചെമ്മണ്ണൂര്‍. അബുദാബിയിലെ സുഹൃത്ത് അബ്ദു റൗഫുമായി ചേര്‍ന്നുകൊണ്ടാണ് നിമിഷ പ്രിയയെ ഇവിടെയെത്തിക്കാനുള്ള ശ്രമം തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു.യെമനിലുള്ള ഗ്രാമത്തലവനുമായി ഇതുസംബന്ധിച്ച് സംസാരിച്ചിട്ടുണ്ട്. അവരില്‍ വിശ്വസിച്ചാണ് ഒരു കോടി നല്‍കാമെന്ന് പറഞ്ഞത്. 34 കോടി ചോദിച്ചപ്പോള്‍ 44 കോടി നല്‍കിയ മലയാളികള്‍ ബാക്കി പൈസ തരുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം നിമിഷപ്രിയയുടെ മോചന ചര്‍ച്ചകള്‍ക്കായി ബോബി ചെമ്മണ്ണൂര്‍ നാളെ ഒമാനിലേയ്ക്ക് പോകും. ഇടനിലക്കാരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് യാത്ര. ബോച്ചെ ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കുന്ന ഒരു കോടി രൂപയ്ക്ക് പുറമേ എത്ര പണം കൂടി പിരിച്ചെടുക്കണമെന്ന് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലുമായി ആലോചിച്ച് തീരുമാനിക്കും. 

പ്രാദേശിക നേതൃത്വുമായി സംസാരിച്ച ഇടനിലക്കാരുമായി ബോബി ചെമ്മണ്ണൂര്‍ ആദ്യ ഘട്ട ചര്‍ച്ച പൂര്‍ത്തിയാക്കിയിട്ടുണ്ട്. തുടര്‍ ചര്‍ച്ചകള്‍ക്കായാണ് ഒമാനിലേയ്ക്ക് പോകുന്നത്. ഇത്തരം ഇടപാടുകളില്‍ ചതിക്കെണികള്‍ക്ക് സാധ്യത ഉണ്ടെങ്കിലും നിമിഷപ്രിയയുടെ മോചനത്തിനായി ആവുന്നതെല്ലാം ചെയ്യാനാണ് തീരുമാനം. 

ENGLISH SUMMARY:

Bobby Chemmanur has announced that his Bocha Fans Charitable Trust will contribute ₹1 crore (approximately $120,000 USD) towards the release fund for Nimisha Priya, an Indian woman sentenced to death in Yemen. Chemmanur is working with his Abu Dhabi-based friend Abdul Rauf to facilitate Nimisha Priya's return to India. He stated that discussions have taken place with a village elder in Yemen, and the ₹1 crore contribution is being made based on trust in these talks. Chemmanur expressed confidence that the Malayali community, which previously contributed ₹44 crore when ₹34 crore was requested, will provide the remaining funds needed. He also mentioned he would be travelling to Oman tomorrow for further discussions.