chellamma

തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ ശില്‍പങ്ങളായും ചിത്രങ്ങളായും നിറഞ്ഞു നില്‍ക്കുന്ന ഒരു വിവിഐപി മോഡലുണ്ട്. ഒരു പതിറ്റാണ്ടിലധികമായി വിദ്യാര്‍ഥികളുടെ കരവിരുതിന്‍റെയും കലാമികവിന്‍റെയും അടയാളപ്പെടുത്തലായി മാറിയ വ്യക്തി. ക്യാംപസില്‍ കണ്ണെത്തുന്നിടത്തെല്ലാം അവരുടെ സാന്നിധ്യമുണ്ട്.  

ചെല്ലമ്മ രവി 12 വര്‍ഷമായി ശില്‍പകലാ വിദ്യാര്‍ഥികള്‍ക്കും പെയ്ന്‍റിങ് വിദ്യാര്‍ഥികള്‍ക്കും മോഡലാണ്. കോളേജിന്‍റെ പ്രവേശന കവാടത്തിലും അകത്തളങ്ങളിലും കോഫി ഷോപ്പിലുമെല്ലാം ചെല്ലമ്മയുടെ മുഖം കാണാം. പല ഭാവങ്ങളില്‍. ഭര്‍ത്താവ് രവി കുറേക്കാലം ആര്‍എല്‍വിയില്‍ മോഡലായിരുന്നു. രവി മരിച്ചതോടെ ചെല്ലമ്മ ആ റോള്‍ ഏറ്റെടുത്തു. 

രാവിലെ 10 മുതല്‍ വൈകീട്ട് 4വരെ ഇരുപ്പ്. വിദ്യാര്‍ഥികള്‍ പറയുന്നതിന് അനുസരിച്ച് ചാഞ്ഞും ചെരിഞ്ഞുമെല്ലാം. നേരത്തെ 350 രൂപയായിരുന്നു കൂലി. 730 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. 

ENGLISH SUMMARY:

For over 12 years, Chellamma Ravi has served as a model for students of sculpture and painting at RLV College, Tripunithura. Her image lives on through countless student artworks across the campus, earning her VVIP status in the world of fine arts.