janaki-suresh-gopi-ambika

ജാനകിയ്ക്കു സർട്ടിഫിക്കറ്റ് കൊടുക്കാത്ത ഫിലിം സെൻസർ ബോർഡിലുള്ളവര്‍ സംഘികളല്ലെന്ന് സമര്‍ഥിച്ച്, ഫെയ്സ്ബുക്ക് പോസ്റ്റുമായി ബ്ലോഗര്‍ ജെകി അംബിക. എമ്പുരാനെ വെട്ടി തുണ്ടമാക്കേണ്ടി വന്നതിന്റെ പകയും നാണക്കേടും ജാള്യവും സംഘികളുടെ ചെലവിൽ വീട്ടുകയാണെന്നാണ് അവരുടെ നിലപാട്.

ജാനകിയ്ക്ക് സർട്ടിഫിക്കറ്റ് കൊടുക്കാത്ത ചെറിയ ബുദ്ധിയിൽ കണ്ട പക്ഷി ഒന്നല്ല മൂന്നാണെന്നും, അത് അറിയാൻ വലിയ ബുദ്ധിയൊന്നും വേണ്ടെന്നും അവര്‍ കുറിച്ചു. ഇതാണ് ആ പക്ഷികൾ... പക്ഷി നമ്പർ 1. കേന്ദ്രമന്ത്രി അഭിനയിച്ച സിനിമയ്ക്ക് അനുമതി കൊടുക്കാതിരിക്കുകയോ അനന്തമായി നീട്ടുകയോ ചെയ്യാം. പക്ഷി നമ്പർ 2. എമ്പുരാനെ വെട്ടിയത് നിങ്ങളല്ലേ? നിങ്ങൾക്ക് മതവികാരം വ്രണപ്പെടുമല്ലേ? ങാഹാ... ശരിയാക്കിത്തരാം. പക്ഷി നമ്പർ 3. സെൻസർ ബോർഡിൽ ഏതോ ചാണക സംഘിയാണ്. ജാനകി എന്നപേരിൽപ്പോലും മതവികാരം വ്രണപ്പെടുമത്രേ.

സെൻസർ ബോർഡ് സാർ, ഞങ്ങളുടെ മതവികാരം ഞങ്ങളെക്കാൾ അങ്ങേക്ക് വ്രണപ്പെടുമെങ്കിൽ അതത്ര നിഷ്കളങ്കമല്ലല്ലോ എന്ന് സെന്‍സര്‍ ബോര്‍ഡിനെ പരിഹസിച്ചുകൊണ്ടാണ് അംബികയുടെ പോസ്റ്റ് അവസാനിക്കുന്നത്.

പോസ്റ്റിന്‍റെ പൂര്‍ണ രൂപം

പട്ടാളം ജാനകി ജാനകി ജാനകി ജാനേ എന്ന്‌ സ്വന്തം ജാനകിക്കുട്ടിക്ക് എന്നീ മലയാളസിനിമാപ്പേരുകളിലെ ജാനകിമാരെ കൂടാതെ 2001 ഇൽ ഇറങ്ങിയ രഞ്ജിത്ത് സിനിമ രാവണപ്രഭുവിൽ കാർത്തികേയൻ എന്ന രാവണന്റെ നായിക ശേഖരൻ നമ്പ്യാരുടെ മകൾ ജാനകിയാണ്!

അതായത് അലയൻസ് രാവണനും ജാനകിയും തമ്മിലായിരുന്നു. അയ്‌നെക്കാളും മേലെയാണോ ഈ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരളാ?? മൂർത്തിയേക്കാളും വല്യ ശാന്തിയും രാജാവിനേക്കാളും വല്യ രാജഭക്തനുമൊക്കെ ഉണ്ടാകുന്ന കാലമാണല്ലോ? ജാനകിയ്ക്കു സർട്ടിഫിക്കറ്റ് കൊടുക്കാത്ത ഫിലിം സെൻസർ ബോർഡിലെ കിഴങ്ങൻ(മാർ) ഏതാണെന്നറിയില്ല. എന്തായാലും സംഘിയല്ല! മൂന്നരത്തരം സംഘിയല്ല... എമ്പുരാനെ വെട്ടി തുണ്ടമാക്കേണ്ടി വന്നതിന്റെ പകയും നാണക്കേടും ജാള്യതയും സംഘികളുടെ ചെലവിൽ വീട്ടുകയാണെന്നും, ജാനകിയ്ക്ക് സർട്ടിഫിക്കറ്റ് കൊടുക്കാത്ത ചെറ്യേ ബുദ്ധിയ്ക്ക് പക്ഷി ഒന്നല്ല മൂന്നാണെന്നും അറിയാൻ ലേശം വിവരം മതി!

ഇതാണ് ആ പക്ഷികൾ... പക്ഷി നമ്പർ 1. കേന്ദ്രമന്ത്രി അഭിനയിച്ച സിനിമയ്ക്ക് അനുമതി കൊടുക്കാതിരിക്കുകയോ അനന്തമായി നീട്ടുകയോ ചെയ്യാം. പക്ഷി നമ്പർ 2. എമ്പുരാനെ വെട്ടിച്ചത് നിങ്ങളല്ലേ? നിങ്ങൾക്ക് മതവികാരം വ്രണപ്പെടുമല്ലേ? ങാഹാ... ശരിയാക്കിത്തരാം. പക്ഷി നമ്പർ 3. സെൻസർ ബോർഡിൽ ഏതോ ചാണക സംഘിയാണ്. ജാനകി എന്നപേരിൽപ്പോലും മതവികാരം വ്രണപ്പെടുമത്രേ. ഇവർക്കൊക്കെ ആറാംനൂറ്റാണ്ടിൽ നിന്നും ഇനിയും വണ്ടികിട്ടിയിട്ടില്ലേ എന്ന നരേറ്റിവ്. സെൻസർ ബോർഡ് സാർ... ഞങ്ങളുടെ മതവികാരം ഞങ്ങളെക്കാൾ അങ്ങേക്ക് വ്രണപ്പെടുമെങ്കിൽ അതത്ര നിഷ്കളങ്കമല്ലല്ലോ... 

ENGLISH SUMMARY:

Ambika JK fb post about janaki vs state of kerala movie