സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് എത്തിയ അമേരിക്കന്‍ യുദ്ധ വിമാനം ഇതുവരെ തിരികെപോയിട്ടില്ല. എന്നാലും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ബ്രിട്ടീഷ് യുദ്ധവിമാനമായ F 35 ഇരുപതില്‍കൂടുതല്‍ ദിവസമായി തിരുവനന്തപുരത്ത് . അറബിക്കടലില്‍ സൈനിക അഭ്യാസത്തിന് വന്ന യുദ്ധവിമാനം ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്.
ടൂറിസം വകുപ്പിന്റെയും മറ്റും പരസ്യത്തില്‍ കേന്ദ്രകഥാപാത്രമായതിന് പിന്നാലെ യു.കെ മലയാളിയുടെ റസ്റ്റോറന്റ് പരസ്യത്തിലും മുഖ്യ കഥാപാത്രമായിരിക്കുകയാണ് F 35. മകനേ മടങ്ങി വരൂ എന്ന തലക്കെട്ടോടെയായിരുന്നു പരസ്യം. മാഞ്ചസ്റ്ററിലുള്ള കേരള കറി ഹൗസ് എന്ന റസ്റ്റോറന്റ് ആണ് ഇത്തരത്തില്‍ പരസ്യം ചെയ്തത്. കളിക്കാനുള്ള സമയം കഴിഞ്ഞി ഇനി തിരിച്ചു പറക്കേണ്ട സമയമാണ്. ദൈവത്തിന്റെ സ്വന്തം നാടിന്റെ ആകാശത്ത് നിന്ന് മാഞ്ചസ്റ്ററിന്റെ ഹൃദയഭാഗത്തേക്ക് — കേരള കറി ഹൗസ് കേരളത്തെ യുകെയിലേക്ക് കൊണ്ടുവരുന്നു. നാടിന്റെ പാരമ്പര്യത്തിന്റെ രുചി ഇവിടെ പുനസൃഷ്ടിക്കുമ്പോള്‍ എന്തിനാണ് തിരികെ പോകുന്നത് എന്നായിരുന്നു പരസ്യത്തിലെ ചോദ്യം.
ഇത് കൂടാതെ മില്‍മയുടെയും കേരളപൊലീസിന്റെയും ടൂറിസം വകുപ്പിന്റെയും പരസ്യങ്ങള്‍ വൈറലായിരുന്നു. 14 മീറ്റര്‍ നീളവും 11 മീറ്ററോളം വീതിയുമുള്ള യുദ്ധവിമാനാമണ് എഫ്-35ബി. ജൂണ്‍ 14നാണ് എഫ് 35ബി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളിലൂടെ പറക്കുന്നതിനിടയില്‍ കാലാവസ്ഥ മോശമായതിനെതുടര്‍ന്ന് വിമാനത്തിന് തിരികെപോകാന്‍ കഴിയാതായി അങ്ങിനെയാണ് തിരുവനന്തപുരത്ത് ഇറക്കിയത്. യുദ്ധ വിമാനം തിരികെ പറക്കുന്നത് ചരക്കുവിമാനത്തിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍