കണ്ണൂരില്‍ പേവിഷബാധയേറ്റ അഞ്ചുവയസുകാരന് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശികളുടെ മകന്‍ ഹാരിത്താണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മുഖത്ത് കടിയേറ്റ കുട്ടിയ്ക്ക് പേവിഷ പ്രതിരോധ വാക്സീന്‍ മൂന്ന് ഡോസ് നല്‍കിയിരുന്നു.മെയ് 31ന് പയ്യാമ്പലം കടപ്പുറം കാണാന്‍ ബന്ധുക്കള്‍ക്കൊപ്പം പോയതായിരുന്നു അഞ്ചുവയസുകാരന്‍ ഹാരിത്ത്. കടപ്പുറത്തുനിന്ന് തെരുവുനായ കടിച്ചു. മുഖത്തും കൈകാലുകളിലും കടിയേറ്റ കുട്ടിയെ പെട്ടെന്ന് തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.
മൂന്ന് ഡോസ് റാബീസ് വാക്സിന്‍ നല്‍കിക്കഴിഞ്ഞ ശേഷം ജൂണ്‍ പതിനാറിന് പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. നാലാമത്തെ ഡോസ് എടുക്കാനിരിക്കെയായിരുന്നു ലക്ഷണങ്ങള്‍. വീണ്ടും ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതര സാഹചര്യം മനസിലാക്കി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അതീവരുഗുതാവസ്ഥയില്‍ വെന്‍റിലേറ്ററിലായിരുന്നു കുട്ടി.
ദുരിതം അനുഭവിച്ച കുഞ്ഞ് പന്ത്രണ്ടാം ദിവസം മരണത്തിന് കീഴടങ്ങി. തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റ് മുഖത്ത് ഏഴ് തുന്നലുണ്ടായിരുന്നു കുട്ടിയ്ക്ക്. തമിഴ്നാട് കള്ളാകുറുശ്ശി സ്വദേശി മണിമാരന്‍–ജാതിയ ദമ്പതികളുടെ മകനാണ് ഹാരിത്ത്. പതിനഞ്ചുവര്‍ഷമായി കണ്ണൂരിലാണ് താമസം. കുഞ്ഞിന്‍റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോയി