snake-bike

TOPICS COVERED

ബൈക്കിൽ പാമ്പ് കയറിക്കൂടിയതറിയാതെ യുവാവ് സഞ്ചരിച്ചത് 5 കിലോമീറ്റർ. വീട്ടിലേക്കു വരുംവഴി ബൈക്കിന്റെ ക്ലച്ച് പിടിച്ചപ്പോൾ വഴുവഴപ്പ്. കൈ മാറ്റി നോക്കുമ്പോൾ ഹാൻഡിലിൽ നീളത്തിൽ കിടക്കുന്ന വളവഴപ്പൻ പാമ്പ്. അടിമാലി അമ്പലപ്പടി എസ്എച്ച് കോൺവന്റിനു സമീപം താമസിക്കുന്ന ബിനീഷാണു പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത്. 

തിങ്കളാഴ്ച രാത്രി എട്ടോടെയാണു ഭാര്യ ഹർഷ, മകൾ പാർവണ എന്നിവരുമായി യുവാവ് അടിമാലി ടൗണിലേക്കു പോയത്. തിരികെപ്പോകാൻ ഒരുങ്ങുമ്പോൾ ശക്തമായ മഴ. തുടർന്നു ഭാര്യയെയും മകളും ഭാര്യാപിതാവിന്റെ കാറിൽ വീട്ടിലേക്കു വിട്ടു. പിന്നീടു വീട്ടിലേക്കു വരുമ്പോഴാണു ബൈക്കിൽ കയറിയ താരത്തെ കണ്ട് ബിനീഷ് ഞെട്ടിയത്. ഉടൻ ബൈക്കിൽനിന്നു ചാടിയിറങ്ങി. ഇതോടെ സമീപവാസികളും എത്തി. ഇതിനിടെ പാമ്പ് സമീപത്തെ പുരയിടത്തിലേക്കു കടന്നുകളഞ്ഞിരുന്നു. 

ENGLISH SUMMARY:

A man named Binish, residing near SH Convent in Ambalappady, had a terrifyingly close call after unknowingly riding his motorcycle for approximately 5 kilometers with a snake on his bike's handlebar.