തനിക്ക് കേന്ദ്രസാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചതിനെ എഴുത്തുകാരി ഇന്ദുമേനോന്‍ അടക്കം വിമര്‍ശിക്കുന്നതില്‍ ദുഖമുണ്ടെന്ന് അഖില്‍ പി. ധര്‍മജന്‍. നെഗറ്റിവിറ്റിയില്‍ നിന്ന് ഞാന്‍ മാറി നില്‍ക്കുകയാണ്. ഇന്ദു മേനോന്‍ അവരുടെ നിലവാരത്തിലാണ് സംസാരിക്കുന്നത്. എന്‍റെ വായനക്കാരിലാണ് എന്‍റെ സന്തോഷമെന്നും അഖില്‍ മനോരമ ന്യൂസിനോട് പറഞ്ഞു
കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്‌കാരത്തിനാണ് മലയാളി എഴുത്തുകാരനായ അഖില്‍ പി ധര്‍മജൻ അർഹനായത്. ‘റാം കെയര്‍ ഓഫ് ആനന്ദി’ എന്ന നോവലാണ് അവാര്‍ഡിന് അര്‍ഹത നേടിയത്. വിവിധ ഭാഷകളില്‍ നിന്നുള്ള 23 കൃതികള്‍ക്കാണ് ഇത്തവണ പുരസ്‌കാരം ലഭിച്ചത്. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.