aparna-death

ആര്യനാട് തോളൂര്‍ സ്വദേശി അപര്‍ണയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉയരുന്നു. ഗള്‍ഫിലുള്ള ഭര്‍ത്താവ് അക്ഷയ്‌യുമായുള്ള വിഡിയോ കോളിനിടെയാണ് ഭാര്യ അപര്‍ണ തൂങ്ങിമരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. അപര്‍ണയും അക്ഷയ്‌യുടെ സഹോദരിയും ഒന്നിച്ചിരുന്ന് സംസാരിക്കുന്നതിനിടെ അക്ഷയ്‌യുടെ വിഡിയോകോള്‍ വന്നു. ഫോണില്‍ സംസാരിക്കാനായി മുറിയിലേക്ക് പോയി കതകടച്ച അപര്‍ണ ഏറെ നേരമായിട്ടും പുറത്തുവന്നില്ല. വിളിച്ചിട്ടും അനക്കമൊന്നും കേള്‍ക്കാതായതോടെ വാതില്‍ ചവിട്ടിപ്പൊളിച്ചു. ഫോണ്‍ ചാരിവച്ച നിലയിലും അപര്‍ണ തൂങ്ങിമരിച്ച നിലയിലുമാണ് കാണാനായത്. 

വിഡിയോകോളിനിടെ തന്നെ അപര്‍ണ തൂങ്ങുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. അത് കണ്ടിട്ടും ഭര്‍ത്താവ് അക്ഷയ് ആരോടും പറഞ്ഞില്ലെന്നും ഫോണ്‍ കട്ട് ചെയ്യുകയായിരുന്നെന്നും കുടുംബം പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ആത്മഹത്യ സ്ത്രീധനപീഡനവും അക്ഷയ്‌യുടെ സംശയവും മൂലമെന്നും പരാതിയില്‍ പറയുന്നു. അപര്‍ണയുടെ മരണത്തിനു കാരണം ഭര്‍ത്താവ് അക്ഷയ് ആണെന്നും കുടുംബം തറപ്പിച്ചു പറയുന്നു. 

mother-aparna

പ്രണയിച്ചു വിവാഹിതരായവരാണ് അക്ഷയ്‌യും അപര്‍ണയും. വളരെ കുറച്ച് സ്വര്‍ണാഭരണങ്ങള്‍ നല്‍കാനുള്ള സാമ്പത്തിക അവസ്ഥയായിരുന്നു അപര്‍ണയുടെ കുടുംബത്തിനുണ്ടായിരുന്നത്. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും കുടുംബം പറയുന്നു. ‘എല്ലാമറിഞ്ഞിട്ടും എന്നോടെന്തിന് ഇങ്ങനെ പെരുമാറുന്നു’ എന്നെഴുതിയ കുറിപ്പും അപര്‍ണയുടെ ഡയറിയില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അക്ഷയ്ക്കെതിരെ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.

ENGLISH SUMMARY:

Serious allegations are being raised against the husband in connection with the suicide of Aparna, a native of Tholur in Aryanad. According to reports, Aparna died by hanging herself during a video call with her husband Akshay, who is currently in the Gulf. The incident occurred around 9 PM last Friday night. Aparna and Akshay’s sister were sitting together and talking when a video call from Akshay came. Aparna went into a room and locked the door to talk on the phone. When she did not come out for a long time and did not respond to calls, the door was broken open. Aparna was found dead by hanging, with the phone placed nearby.