കനത്ത മഴയേത്തുടര്‍ന്ന് ആലപ്പുഴ, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു. ഇരുജില്ലകളിലെയും അങ്കണവാടി, ട്യൂഷന്‍ സെന്റര്‍, പ്രൊഫഷണല്‍ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടാവില്ല. ഇതിന് പിന്നാലെ മറ്റ് കലക്ടർമാരുടെ പേജിലാകെ ചോദ്യങ്ങളുടെ പെരുമഴയാണ്. അവധിയുണ്ടോ കലക്ടറെ, നല്ല മഴയും തണുപ്പുമാണ്, അവധി തരില്ലെ , എന്നിങ്ങനെ പോകുന്നു ചോദ്യങ്ങള്‍.

കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. മുമ്പ് നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും (പ്രൊഫഷണൽ, സർവകലാശാലാ, മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ) പദ്ധതി പ്രകാരം തന്നെ നടക്കുന്നതാണ്. പരീക്ഷാ സമയങ്ങളിൽ മാറ്റമില്ല.

ആലപ്പുഴ ജില്ലയ്ക്കും അവധിയാണ്.  ‘കനത്ത മഴയെ തുടർന്ന് കുട്ടനാട് താലൂക്ക് പരിധിയിലെ സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് ഉള്ളതിനാലും മഴ ശക്തമായി തുടരുന്നതിനാലും കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും അവധിയാണ്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. അവധിയെന്ന് കരുതി വെള്ളത്തിലിറങ്ങാൻ ഒന്നും നിൽക്കരുത്. അവധിയാണ്, വീട്ടിലിരുന്ന് പാഠഭാഗങ്ങൾ വായിച്ച് നോക്കണം കേട്ടോ ’ ആലപ്പുഴ കലക്ടര്‍ കലക്ടർ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

rain-red-alert-kerala

മൂന്നുദിവസമായി തുടരുന്ന കനത്ത മഴയിൽ എറണാകുളം ജില്ലയിലെ തീരദേശ മേഖല ദുരിതത്തിൽ. കണ്ണമാലി, ചെറായി, നായരമ്പലം വൈപ്പിൻ കടലോര മേഖലകളിൽ കടലാക്രമണം രൂക്ഷമാണ്. കടലാക്രമണത്തിൽ വീടുകൾ തകർന്നു. നിരവധി വീടുകളിലേക്കും കടകളിലേക്കും വെള്ളം കയറി ചെളി നിറഞ്ഞ നിലയിലാണ്. ഈ ഭാഗങ്ങളിലെ കടൽഭിത്തി തകർന്ന് ജിയോ ബാഗുകൾ ഒലിച്ചു പോയി.

rain-alert

കനത്ത മഴ ഇടവിട്ട് പെയ്യുന്ന മലയോര മേഖലയിൽ രാത്രി അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കൊച്ചി നഗരത്തിൽ തുടരെ മഴ ലഭിക്കുന്നുണ്ടെങ്കിലും റോഡുകളിൽ വെള്ളക്കെട്ട് ഉണ്ടാകുന്നില്ലെന്നതും ആശ്വാസകരം. കടലാക്രമണം രൂക്ഷമായ കൊച്ചി കണ്ണമാലിയില്‍ ജനകീയ പ്രതിഷേധം കനക്കുകയാണ്. ആലപ്പുഴ ജില്ലയിൽ ശക്തമായ മഴ തുടരുന്നു. ഇന്നലെ വൈകുന്നേരം വരെ മാറി നിന്ന മഴ രാത്രിയിൽ കനത്തു ചെയ്തു. കുട്ടനാട്ടിൽ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്

ENGLISH SUMMARY:

Due to heavy rainfall, the district collectors of Alappuzha and Kasaragod have declared a holiday for all educational institutions, including Anganwadis, tuition centers, and professional colleges. However, previously scheduled exams and interviews will continue as planned. Following this announcement, other district collectors' social media pages were flooded with comments and requests from students asking whether they too would get a rain holiday, citing the ongoing downpour and chilly weather.