two-girl-students-ai-image

ai image

മാവേലിക്കര താലൂക്കിലെ ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് നാളെ (ഫെബ്രുവരി 23 തിങ്കളാഴ്ച) മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി. പൊതുപരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടത്തും.

ഉത്രാളിക്കാവ് പൂരത്തെ തുടർന്ന് ഫെബ്രുവരി 24 ന് വടക്കാഞ്ചേരി നഗരസഭ പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 24 ന് വടക്കാഞ്ചേരി നഗരസഭ പരിധിയിൽ ഉൾപ്പെടുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും തലപ്പിള്ളി താലൂക്കിൽപ്പെട്ട എങ്കക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫീസിനുമാണ് അവധി പ്രഖ്യാപിച്ചത്. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ല.

ENGLISH SUMMARY:

Chettikulangara Kumbhabharani festival in Mavelikkara taluk has led to a local holiday announcement for government offices and educational institutions in Mavelikkara and Karthikappally taluks on February 23rd. Similarly, Vadakkenchery municipality will observe a local holiday on February 24th following the Uttralikavu Pooram, with exemptions for public examinations.