സാധാരണ സ്കൂളിൽ നിന്ന് വിദ്യാർഥികളെ വിനോദയാത്രയ്ക്ക് കൊണ്ടുപോകാറാണ് പതിവ്. എന്നാലൊരു സ്കൂൾ തന്നെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം ആയാലോ. അങ്ങനെയൊരു സ്കൂൾ ഉണ്ട് എറണാകുളം മാമലക്കണ്ടത്ത്. കാണാം വെള്ളച്ചാട്ടത്തിനടുത്തുള്ള മാമലക്കണ്ടം ഗവൺമെന്റ് ഹൈസ്കൂളിലെ കാഴ്ചകൾ.
കൊടും കാടിന് നടുവിലൊരു ഗ്രാമം. അവിടെയൊരു സർക്കാർ സ്കൂൾ. ആ സ്കൂൾ ഇന്ന് വെറുമൊരു സ്കൂളല്ല എറണാകുളം ജില്ലയിലെ തന്നെ പ്രധാനപ്പെട്ടൊരു വിനോദസഞ്ചാര കേന്ദ്രമാണ്. ചെറിയൊരു മഴ പെയ്താൽ സ്കൂളിന് നാലുവശവുമുള്ള മലനിരകളിൽ നീർച്ചാലുകൾ രൂപപ്പെടും. സ്വന്തമായി വെള്ളച്ചാട്ടമുള്ള സ്കൂൾ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ തരംഗമായതോടെയാണ് ഇവിടേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയത്
നിരവധി സിനിമകൾക്കും സീരിയലുകൾക്കും സ്കൂൾ ലൊക്കെഷനായി. ഇവിടുത്തെ മടുക്കാത്ത പ്രകൃതി ഭംഗി അധ്യാപനത്തിനും സഹായകരമാണ്. ആൾ താമസമുള്ള എറണാകുളം ജില്ലയിലെ ഏറ്റവും ഉയർന്ന പ്രാദേശമായ കൊയിഞ്ഞിപ്പാറയുൾപ്പടെ മറ്റ് നിരവധി കാഴ്ചകളും ഇവിടെയെത്തുന്ന സഞ്ചാരികളുടെ മനസ് കീഴടക്കും