ആഗ്രഹങ്ങളൊക്കെയും പാതിവഴിയിൽ ബാക്കി വച്ചാണു രഞ്ജിതയുടെ വേർപാട്. ഈ മാസം പാലുകാച്ചൽ നടത്തി ഓണത്തിനു താമസം തുടങ്ങേണ്ടിയിരുന്ന പുതിയ വീട്ടിലേക്കെത്തുക രഞ്ജിതയുടെ ചേതനയറ്റ ശരീരമാകും. അമ്മ കയറിയ വിമാനം അപകടത്തിൽപ്പെട്ടതറിഞ്ഞ് അലറിക്കരഞ്ഞ മക്കളെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ഉരുകുകയായിരുന്നു ആ വീട്ടിലേക്ക് എത്തിയവർ.
ഇപ്പോഴിതാ സൈബറിടത്ത് പ്രചരിക്കുന്നത് രഞ്ജിത അവസാനമായി അയച്ച മെസേജാണ്. കൂട്ടുകാരിക്ക് അയച്ചുവെന്ന് പറയപ്പെടുന്ന മെസേജില്‍ ഡി..ഞാൻ ഇറങ്ങി കേട്ടോ, എന്നാണ് യാത്ര ആരംഭിക്കുമ്പോള്‍ പറയുന്നത്. വിമാനത്തിനായി കാത്തിരിക്കുകയാണെന്നും രഞ്ജിത പറയുന്നു. അവസാനം അയച്ച മെസേജ് എന്ന പേരിലാണ് ഇത് സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്നത്.
സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രില്‍ ഒൻപത് വര്‍ഷത്തോളമാണ് തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാര്‍ സേവനം ചെയ്തത്. ആരോഗ്യ മന്ത്രാലയത്തില്‍ ഒൻപത് വര്‍ഷം സ്റ്റാഫ് നഴ്‌സായിരുന്ന ഇവര്‍ ഒരു വര്‍ഷം മുഴപാണ് യുകെയിലേക്ക് ജോലി മാറി പോയത്. ഒമാനിലെത്തി നാല് വര്‍ഷത്തിന് ശേഷം നാട്ടില്‍ വച്ച് എഴുതിയ പിഎസ്‌സി ടെസ്റ്റ് വഴി നഴ്‌സായി കോഴഞ്ചേരി താലൂക്ക് ആശുപത്രിയില്‍ ജോലി ലഭിച്ചിരുന്നു. മൂന്ന് മാസം ജോലി ചെയ്ത ശേഷം അഞ്ച് വര്‍ഷത്തെ അവധിയെടുത്താണ് ഒമാനില്‍ മടങ്ങിയെത്തി വീണ്ടും ജോലിക്ക് കയറിയത്. തുടര്‍ന്ന് യുകെയിലേക്ക് ജോലി മാറാന്‍ തീരുമാനിക്കുകയായിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ഥിയായ ഇന്ദുചൂഡന്‍, ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ ഇതിക എന്നിവരാണ് മക്കള്‍.