ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ച ഭര്‍ത്താവിന്‍റെ മൃതദേഹം വീട്ടിലെത്തിച്ചതോടെ, ഭാര്യയും മരിച്ചു. കിളിമാനൂർ തട്ടത്തുമലയിലാണ് സംഭവം.
കിളിമാനൂർ ചായക്കാർ പച്ച ശിവശക്തിയിൽ എസ്. കൃഷ്ണൻകുട്ടി (69) , ഭാര്യ ബി. ലളിതമ്മ (60) എന്നിവരാണ് മരിച്ചത്. ഹൃദ്രോഗത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കൃഷ്ണന്‍കുട്ടി മരിച്ചത്.
വ്യാഴാഴ്‌ച വൈകിട്ടോടെ കൃഷ്ണൻകുട്ടിയുടെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ ഭാര്യ ലളിതമ്മ അത് കുഴഞ്ഞ് വീഴുകയായിരുന്നു. ലളിതമ്മയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടു പേരുടേയും ഭൗതികശരീരം തട്ടത്തുമലയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. മക്കൾ :കൃഷ്ണ കാന്ത്, വിഷ്ണു കാന്ത്.