കൊല്ലം കുണ്ടറയിൽ ടീപോയിലെ ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റ് 5 വയസുകാരൻ മരിച്ചു. കുണ്ടറ സ്വദേശികളായ സുനീഷ് -റൂബി ദമ്പതികളുടെ മകൻ എയ്ദൻ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് സംഭവം. ചോര വാർന്ന് കിടന്ന കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ കുളിക്കുന്ന സമയത്താണ് അപകടമുണ്ടായത്.
ടീപോയുടെ മുകളിലിട്ട ഗ്ലാസ് തുടയിൽ കുത്തിയറുകയായിരുന്നു. ചോരവാർന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. അമ്മ കുളിച്ച് പുറത്തേക്ക് വന്നപ്പോഴാണ് ചോരവാർന്ന് കിടക്കുന്ന എയ്ദനെ കണ്ടെത്തിയത്. ടീപോയ് നീക്കിയിട്ട് വാതിൽ കുറക്കാൻ ശ്രമിച്ചപ്പോഴാകാം അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
ENGLISH SUMMARY:
A tragic incident occurred in Kundara, Kollam, where a five-year-old boy named Aydan, son of Suneesh and Ruby from Kumbalam, died after a glass from a teapoy shattered and injured him. The accident happened yesterday evening around 4 PM. The child bled profusely and succumbed to his injuries despite being rushed to the hospital. His mother was bathing at the time of the incident.