ഓരോ വിമാനത്താവളത്തിനും ഓരോ കോഡുണ്ട്. കോഡുകള്‍ നോക്കി ഒരു മിനിറ്റില്‍ ഏറ്റവും കൂടുതല്‍ വിമാനത്താവളങ്ങള്‍ തിരിച്ചറിഞ്ഞതിനുള്ള ഗിന്നസ് റെക്കോഡ് ഒരു മലയാളിക്കാണ്. ഓസ്ട്രേലിയയില്‍ താമസമാക്കിയ തിരുവനന്തപുരത്തുകാരി ശ്രുതി ശശീന്ദ്രന്‍റെ റെക്കോര്‍ഡിലേക്കുള്ള വഴി കൗതുകം നിറഞ്ഞതാണ്. ഒരു മിനിട്ടില്‍ 100ലധികം വിമാനത്താവളങ്ങള്‍ തിരിച്ചറിയാന്‍ ശ്രുതിക്ക് സാധിക്കും
തന്‍റെ പേരിലൊരു ലോകറെക്കോര്‍ഡ്, ഇഷ്ടമേഖലയായ ഏവിയേഷന്‍ രംഗത്തു നിന്ന് ഈ ആഗ്രഹം സാധിച്ചെടുക്കാം എന്ന് തീരുമാനിക്കുന്നതോടെയാണ് ശ്രുതിയുടെ യാത്ര തുടങ്ങുന്നത്. ലോകത്തിലെ വിമാനത്താവളങ്ങളുടെ കോഡുകള്‍ ഏറ്റവും കുറഞ്ഞ സമയത്തില്‍ തിരിച്ചറിയുക. അതായിരുന്നു വെല്ലുവിളി
ലോകത്തിലെ ഏത് വിമാനത്താവളവും തിരിച്ചറിയാന്‍ പരിശീലനം ശ്രുതിയെ പ്രാപ്തയാക്കി. ശ്രുതിയുടെ പ്രകടനം വീഡിയോ ഉള്‍പ്പെടെയുള്ള തെളിവുകളിലൂടെ ജൂറിക്ക് ബോധ്യമായി. ഗിന്നസ് റെക്കോര്‍ഡ് അങ്ങനെ കൈക്കുമ്പിളിലൊതുങ്ങി.ഓസ്ട്രേലിയയിലെ മെല്‍ബണിലാണ് ശ്രുതിയും ഭര്‍ത്താവ് രഞ്ജിത്തും. മകള്‍ നികിതക്ക് മൂന്ന് വയസ്സായി. സ്വന്തമായൊരു സ്വപ്നമുണ്ടാവുക. അത് സ്വന്തമാക്കാന്‍ പ്രയത്നിക്കുക. ശ്രുതിക്ക് നല്‍കാനുള്ള സന്ദേശം ഇതാണ്