മാട്രിമോണിയിൽ വിവാഹ പരസ്യം പുരുഷൻമാരെ വിളിച്ച് വിഹാഹം കഴിച്ച് തട്ടിപ്പ് നടത്തുന്ന രേഷ്മ പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തെ കൂടാതെ മറ്റൊരാളെ കൂടി ലക്ഷ്മിട്ടിരുന്നു. എന്നാൽ രേഷ്മ അപ്രതീക്ഷമായി കുടുങ്ങുകയായിരുന്നു . പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗവും സുഹൃത്തായ മറ്റൊരു വാർഡ് അംഗവും ഭാര്യയും ചേർന്നാണ് തട്ടിപ്പ് വെളിച്ചത്തു കൊണ്ടുവന്നത്. വിവാഹത്തിനായി ഒരുക്കിയ ഓഡിറ്റോറിയത്തിൽ പോകാൻ നിന്ന രേഷ്മയെ ആര്യനാട് പോലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു.
45 ദിവസം മുൻപ് വിവാഹം കഴിച്ചതിന്റെ രേഖകൾ ബാഗിൽ നിന്നും കണ്ടെടുത്തതിനെ തുടർന്ന് ആണ് കബളിപ്പിച്ചതായി പഞ്ചായത്ത് അംഗവും ബന്ധുക്കളും മനസിലാക്കിയത്. മറ്റ് വിവാഹം കഴിച്ച രേഖകൾ അടക്കം കണ്ടെത്തുത്തു.വിവാഹപ്പരസ്യം നൽകുന്ന ഗ്രൂപ്പിൽ പഞ്ചായത്ത് അംഗം രജിസ്റ്റർ ചെയ്ത ഫോൺ നമ്പരിലേക്ക് മേയ് 29ന് ആദ്യം കോൾ വന്നത്. യുവതി യുടെ അമ്മയാണെന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീ, മകൾ ജൂലൈ 5ന് യൂണിവേഴ്‌സിറ്റിയിൽ ഒരാവശ്യത്തിനായി വരുന്നുണ്ടെന്നും പറഞ്ഞതോടെ യുവാവ് വിവാഹം തീരുമാനിച്ച് ഒരുക്കങ്ങൾ തുടങ്ങി. തുടർന്ന് 5ന് വൈകിട്ട് സുഹൃത്ത് വെമ്പായത്തു കൊണ്ടുവിട്ടു.
അമ്മയ്ക്ക് വിവാഹത്തിന് തടസമുണ്ടെന്ന് പറഞ്ഞ രേഷ്മയെ കൊണ്ടുപോകാൻ തയാറാണെന്ന് യുവാവ് ഉറപ്പ് നൽകി. യുവതി പറഞ്ഞതോടെ യുവാവ് വിവാഹം തീരുമാനിച്ച് ഒരുക്കങ്ങൾ തുടങ്ങുകയായിരുന്നു. വെള്ളിയാഴ്ചയാണ് കല്യാണം നടത്താനിരുന്നത്. അഞ്ചാം തീയതി രേഷ്മയെ യുവാവ് വിളിച്ചു കൊണ്ട് വരികെയും ഉഴമലയ്ക്കൽ ഉള്ള ഒരു വാർഡ് മെമ്പറുടെ വീട്ടിൽ താമസിപ്പിച്ചിരുന്നു.
എന്നാൽ വിവാഹ ദിവസം കുളിമുറിയിൽ കുളിക്കാൻ പോയ രേഷ്മ ചെയ്ത ചെറിയ മണ്ടത്തരം അഴിക്കുള്ളിലാക്കി. കുളിക്ക് ശേഷം ബ്യൂട്ടി പാർലറിൽ പോകണം എന്നു പറഞ്ഞു രേഷ്മ ബ്യൂട്ടി പാർലറിൽ പോകുകയും ചെയ്തു. തൊട്ടുപിന്നാലെ പ്രതിശ്രുത വരൻ്റെ സുഹൃത്തായ വാർഡ് മെമ്പറുടെ ഭാര്യ കുളിമുറിയിൽ കയറിയപ്പോൾ രേഷ്മ കുളിച്ചതായി കണ്ടെത്തിയില്ല. തുടർന്ന് സംശയം തോന്നി രേഷ്മയുടെ ബാഗ് പരിശോധിച്ചപ്പോൾ പഴയ വിവാഹ സർട്ടിഫിക്കറ്റ് കണ്ടെത്തി.
തുടർന്ന് പോലീസിനെ അറിയിച്ചു. തുടർന്ന് തന്ത്രപൂർവ്വം പൊലീസ് പിടികൂടുകയായിരുന്നു. തനിക്ക് മറ്റെരുബന്ധമോ വിവാഹമോ നടന്നിട്ടില്ലന്ന് പറഞ്ഞാണ് വിവാഹം നടത്തുന്നത്. വിവാഹം കഴിഞ്ഞ് അടുത്ത ദിവസം മുങ്ങുകയാണ് പതിവ് രീതി. അമ്മയുടെ എന്ന് കരുതുന്ന ഫോൺ നമ്പർ പരിശോധിച്ചപ്പോൾ രേഷ്മയാണ് നമ്പർ ഉപയോഗിക്കുന്നത് എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്