ബിജെപി നേതാവും സിനിമാ നടനുമായ കൃഷ്ണകുമാറിനും രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണനുമെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തത് ദിയയുടെ കടയിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയമാണ്. മേയ് 29 തിനാണ് കടയിലെ വനിതാ ജീവനക്കാര്‍ ക്യൂആര്‍ കോഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതായി കണ്ടെത്തുന്നത്. പിന്നാലെ തൊട്ടടുത്ത ദിവസം വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.
Also Read: 'കെട്ടിയിട്ട് മര്‍ദ്ദിച്ചു, ആകെ15 പേര്‍'; ദിയയ്ക്കെതിരയുള്ളത് ജാമ്യമില്ലാ കുറ്റം
'തട്ടിപ്പ് പൊലീസില്‍ അറിയിക്കുമെന്ന് പറഞ്ഞതോടെ വനിതാ ജീവനക്കാര്‍ പണം തരാമെന്ന് വിളിച്ചു പറയുകയായിരുന്നു. 30 ന് പുലര്‍ച്ചെ വരെ വനിതാ ജീവനക്കാരും ഭര്‍ത്താക്കന്മാരും ഫോണ്‍ വിളിച്ച് അഭ്യര്‍ഥിച്ചു. ഫോണ്‍ എടുക്കാതായതോടെ ഭര്‍ത്താവിനെ വിളിച്ചു. ഭര്‍ത്താവാണ് പണവുമായി വരാന്‍ പറഞ്ഞത്. ഒറ്റ രാത്രി കൊണ്ട് പണം കൊണ്ടുവരാന്‍ സാധിക്കില്ലെന്ന ധാരണയിലാണ് അത് പറഞ്ഞത്. രാവിലെ അവരുടെ ഫോണ്‍ വിളിയിലാണ് ഉണര്‍ന്നത്' ദിയ കൃഷ്ണ മനോരമ ന്യൂസിനോട് പറഞ്ഞു.
'ആദ്യം ഭര്‍ത്താക്കന്മാരാണ് സംസാരിക്കാന്‍ എത്തിയത്. ജീവനക്കാരോട് സംസാരിക്കണമെന്ന് പറഞ്ഞപ്പോള്‍ പുറത്തുനിന്നവര്‍ അകത്തേക്ക് വന്നു. എന്തിനാണ് എന്നോടിത് ചെയ്തതെന്ന് ചോദിച്ചപ്പോള്‍ മുഖം താഴ്ത്തി നില്‍ക്കുകയായിരുന്നു. എന്തിനാണ് പണം എടുത്തതെന്ന് ചോദിച്ചു. എന്നെ ഇഷ്ടമല്ലായിരുന്നു.. സ്വഭാവം ഇഷ്ടമല്ലായിരുന്നു... എന്നായിരുന്നു മറുപടി. ഇഷ്ടമില്ലാത്ത കടയില്‍ എന്തിന് ജോലിക്ക് നില്‍ക്കുന്നു എന്ന ചോദ്യത്തിന് മൂവര്‍ക്കും മറുപടിയുണ്ടായിരുന്നില്ല'.
Also Read: തട്ടിക്കൊണ്ടുപോയി പണം വാങ്ങിയെന്ന് പരാതി; നടന്‍ കൃഷ്ണകുമാറിനെതിരെ കേസ്
എന്‍റെ വീട്ടുകാരുമെത്തി. വീട്ടുകാരും ഡ്രൈവര്‍മാരുാമയി 10-15 പേരായിരുന്നു. ഫ്ലാറ്റിന്‍റെ വെല്‍ക്കം ഏരിയയിലായിരുന്നു സംസാരിച്ചിരുന്നത്. ശബ്ദം ഉണ്ടാകുന്നത് കൊണ്ട് അവിടെ നിന്ന് സംസാരിക്കാന്‍ പറ്റില്ലെന്ന് സെക്രട്ടറി പറഞ്ഞതോടെ ഓഫീസിലേക്ക് എത്തുകയായിരുന്നു' എന്നും ദിയ പറഞ്ഞു. മേയ് 30 തിന് തിരുവനന്തപുരത്ത് ദിയ കൃഷ്ണ താമസിക്കുന്ന ഫ്ലാറ്റില്‍ നടത്തിയ സംസാരത്തിന് ശേഷമാണ് പരാതിക്കാരടക്കം കൃഷ്ണകുമാറിന്‍റെ ഓഫീസിലേക്ക് എത്തുന്നത്.