സംസ്ഥാനത്ത് പുതിയ അധ്യയന വർഷത്തിന് തുടക്കം. രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം സ്കൂളുകൾ തുറന്നു. സംസ്ഥാന തല പ്രവേശനോൽസവം ആലപ്പുഴ കലവൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സ്കൂളുകളിലെ അക്കാദമിക് മികവ് വളർത്താൻ ഭരണപരമായ നടപടികൾ സ്വീകരിക്കുന്നതിൻ്റെ ഭാഗമായി സ്കൂൾ സംവിധാനങ്ങളെയാകെ ഒരു കുടക്കീഴിൽ കൊണ്ടുവരുമെന്ന് പ്രവേശനോൽസവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി അറിയിച്ചു.
വിദ്യാലയങ്ങളി ലെത്തിയ കൂടുകളുടെ സന്തോഷത്തോടൊപ്പം പ്രകൃതിയും പ്രസന്നമായി. ആദ്യം എത്തിയ ചിലർക്ക് നേരിയ അങ്കലാപ്പുണ്ടായിരുന്നു. കൂട്ടുകാരെ കണ്ടപ്പോൾ അതുമാറി. സംസ്ഥാന സ്കൂൾ പ്രവേശനോൽസവം നടന്ന ആലപ്പുഴ കലവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അതിരാവിലെ എത്തി. ക്ലാസ് മുറികളിലെത്തി പുതുതായി എത്തിയ കുഞ്ഞുങ്ങളെ വരവേറ്റു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സാന്നിധ്യത്തിൽ പ്രവേശനോൽസവഗാനത്തിൻ്റെ നൃത്താവിഷ്കാരം നടന്നു. കൊട്ടാരക്കര താമരക്കുടി എസ് വി വി എച്ച് എസ് എസിലെ വിദ്യാർഥിനി ഭദ്ര ഹരിയാണ് ഗാനം എഴുതിയത്.
സംഗീത സംവിധായകൻ അൽഫോൻസ് ജോസഫ് സംഗീതം പകർന്നു. ഉദ്ഘാടന സമ്മേളനനത്തിനുമുൻപ് കുട്ടികൾക്ക് മുഖ്യമന്ത്രി പഠനോപകരണങ്ങൾ വിതരണം ചെയ്തു സമ്മേളനത്തിൽ
മന്ത്രി വി.ശിവൻകുട്ടി ടെ അധ്യക്ഷനായി. അറിവ് നേടൽ മാത്രമായി വിദ്യാഭ്യാസത്തെ ചുരുക്കരുതെന്ന് കുട്ടികളെ ഓർമിപ്പിച്ച മുഖ്യമന്ത്രി, ജീവിതവുമായും സമൂഹവും ബന്ധിപ്പിക്കണമെന്ന് നിർദ്ദേശിച്ചു ശാരീരികവും മാനസികവുമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മനസിലിട്ട് ദുഃഖിക്കാതെ സ്നേഹമുള്ളവരുമായി പങ്കിടണമെന്നും ഉപദേശിച്ചു. അക്കാദമിക് മികവ് ഭരണപരമായ നടപടികൾ ഉണ്ടാകുമെന്ന് പറഞ്ഞ മുഖ്യമന്ത്രിസ്കൂൾ സംവിധാനങ്ങളെയാകെ ഒരു കുടക്കീഴിൽ കൊണ്ടുവരുമെന്ന് അറിയിച്ചു.വിദ്യാഭ്യാസ വകുപ്പിൻ്റെ നേട്ടങ്ങൾ വിശദീകരിക്കുന്ന പുസ്തകം മന്ത്രി സജി ചെറിയാന് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മന്ത്രി പി.പ്രസാദും ജില്ലയിലെ എംഎൽഎ മാരും പങ്കെടുത്തു.