ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതായിരുന്നു വിഷയം. ബി.ജെ.പി തൃശൂരില്‍ സംഘടിപ്പിച്ച സെമിനാറിലായിരുന്നു തിരഞ്ഞെടുപ്പിനെക്കുറിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിചിത്രമായ അഭിപ്രായം പങ്കുവച്ചത്. തിരഞ്ഞെടുപ്പ് വരുന്നത് ശല്യം വരുന്നതുപോലെയാണ്. ഉച്ചഭാഷിണികളുടെ അതിപ്രസരം. ഈര്‍ക്കിലിപാര്‍ട്ടികളുടെ എണ്ണമാണെങ്കില്‍ കൂടിവരുന്നു.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ 55 ദിവസം പ്രചാരണം നടത്തി. രാജ്യവളര്‍ചയ്ക്കു ഉപയോഗിക്കേണ്ടതാണ് ഈ ചെലവെല്ലാം. ചുരുങ്ങിയത് പതിനഞ്ചു ദിവസമേ തിരഞ്ഞെടുപ്പ് പ്രചാരണം അനുവദിക്കാവൂ. പോസ്റ്ററുകളുടെ എണ്ണം നിജപ്പെടുത്തണം. കണിശമായ നിയമങ്ങള്‍ വേണം. പൊതുജനങ്ങള്‍ക്ക് ശല്യമാകും. മൂന്നു വര്‍ഷം മൂന്നു തിരഞ്ഞെടുപ്പാണ് കേരളത്തില്‍. പിരിവുകൊണ്ട് പൊറുതിമുട്ടുന്നത് കച്ചവടക്കാരാണ്. മുറുക്കാന്‍കടക്കാരനു പോലും ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാകും. പിരിവ് നല്‍കിയില്ലെങ്കില്‍ കടയുടെ പേര് നോക്കിവയ്ക്കും. ഇതിനെല്ലാം പുറമെ, രാഷ്ട്രീയ സംഘര്‍ഷങ്ങളും ക്രമസമാധാന പ്രശ്നങ്ങളും. തൃശൂര്‍ കാസിനോ ഹോട്ടലില്‍ നടന്ന പരിപാടി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. മുന്‍ ഡി.ജി.പി ജേക്കബ് തോമസ്, ഫുട്ബോള്‍താരം ഐ.എം.വിജയന്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.