snake-bite

തൃശൂരില്‍ വീട്ടുമുറ്റത്ത് നിന്ന് മകന് ചോറ് വാരി കൊടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് യുവതിയ്ക്ക് ദാരുണാന്ത്യം. മാപ്രാണം മാടായിക്കോണം സ്വദേശി ചെറാകുളം ഷാരോണിന്റെ ഭാര്യ ഹെന്നയാണ് (28) മരിച്ചത്.  ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്.

വീടിന്‍റെ മുറ്റത്ത് നിന്ന് രണ്ടര വയസുള്ള മകന് ചോറ് കൊടുക്കുന്നതിനിടെ ഹെന്നയുടെ കാലിൽ പാമ്പ് കടിക്കുകയായിരുന്നു

ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. വീടിന്‍റെ മുറ്റത്ത് നിന്ന് രണ്ടര വയസുള്ള മകന് ചോറ് കൊടുക്കുന്നതിനിടെ ഹെന്നയുടെ കാലിൽ പാമ്പ് കടിക്കുകയായിരുന്നു.സംസ്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ

ENGLISH SUMMARY:

A 28-year-old woman, Henna, wife of Cherakulam Sharon from Mapranam Madayikonam, tragically died after being bitten by a snake while feeding her son in their home's courtyard. She passed away early Wednesday morning while undergoing treatment at Irinjalakuda Cooperative Hospital