കലക്ടറേറ്റ് മാർച്ചിനിടെ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഫ്ലക്സ് കീറിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മലപ്പട്ടം അടുവാപ്പുറം സ്വദേശി പി.ആർ. സനീഷിനെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. കലക്ടറേറ്റ് മുന്നിൽ സ്ഥാപിച്ച, മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള ഫ്ലക്സാണ് സനീഷ് ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകർ കീറിയത്. ഇപ്പോഴിതാ വിഷയത്തില്‍ ഫെയ്സ്ബുക്ക് കുറിപ്പുമായി എത്തിയിരിക്കുകയാണ് പി.ആർ. സനീഷ്.
താന്‍ ജനിച്ചത് കെ പി സദാനന്ദൻ എന്ന കോൺഗ്രസ് പ്രവത്തകന്റെ മകൻ ആയിട്ടാണെന്നും, സേവനം ചെയ്തിട്ടുള്ളത് ഇന്ത്യൻ ആർമിയിൽ ആണെന്നും പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണെന്നും പോലീസ്, കോടതി, ജയിൽ, എന്നൊക്കെ പറഞ്ഞു ഇങ്ങോട്ട് വരരുതെന്നും കുറിപ്പില്‍ പറയുന്നു.
കുറിപ്പ്
ഞാൻ ജനിച്ചത് കെ പി സദാനന്ദൻ എന്ന കോൺഗ്രസ് പ്രവത്തകന്റെ മകൻ ആയിട്ടാണ്.
ഞാൻ സേവനം ചെയ്തിട്ടുള്ളത് ഇന്ത്യൻ ആർമിയിൽ ആണ്.
ഞാൻ പഠിച്ചതും അറിഞ്ഞതും ഗാന്ധി തത്വങ്ങളും ഗാന്ധി ആശയങ്ങളും ആണ്
എന്റെ പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ്
ഞാൻ പിടിച്ചത് മൂവർണ കൊടി ആണ്
മൂർഖനെ കണ്ടു ഭയന്നിട്ടില്ല പിന്നലെ ചേര ......
പോലീസ്, കോടതി, ജയിൽ, എന്നൊക്കെ പറഞ്ഞു ഇങ്ങോട്ട് വരരുത് ഇതു പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ്.