യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. ഷൈൻ ലാൽ എംപി ബിജെപിയിൽ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി. കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ ശശി തരൂരിനെതിരെ സ്വതന്ത്രനായി ഷൈൻ ലാൽ മത്സരിച്ചിരുന്നു. 1483 വോട്ടുകളായിരുന്നു ഷൈൻ മണ്ഡലത്തിൽ നിന്ന് നേടിയത്.
യൂത്ത് കോൺഗ്രസ് വെങ്ങാനൂർ മണ്ഡലം പ്രസിഡൻ്റ് നിതിൻ എസ്.ബി. രാജാജി നഗർ മുൻ യൂണിറ്റ് പ്രസിഡൻ്റ് നിതിൻ എം.ആർ., തൃക്കണ്ണാപുരം വർഡ് വൈസ് പ്രസിഡൻ്റ് അമൽ സുരേഷ്, അരുവിക്കര മണ്ഡലം പ്രസിഡൻ്റ് അഖിൽ രാജ് പി.വി. KSU യൂണിറ്റ് വൈസ് പ്രസിഡൻ്റ് ആൽഫ്രഡ് രാജ് എന്നിവരാണ് ഷൈൻ ലാലിനൊപ്പം ബിജെപിയിൽ ചേർന്നത്.
നരേന്ദ്ര മോദി സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങളും വികസിത കേരളമെന്ന ലക്ഷ്യവും യുവാക്കളെ ആകർഷിക്കുന്നു എന്നതിന്‍റെ തെളിവാണ് കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടത്തോടെയുള്ള ബിജെപി പ്രവേശനമെന്ന് രാജീവ് ചന്ദ്രശേഖർ കുറിച്ചു.