TOPICS COVERED

സംഘർഷത്തെത്തുടർന്ന് മുതലപ്പൊഴിയിൽ നിർത്തിവച്ച ഡ്രെഡ്ജിങ് നാളെ പുനരാരംഭിക്കും. കലക്ടറും സമരസമിതിയും നമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഉദ്യോഗസ്ഥർക്ക് ഭയരഹിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കുമെന്ന് സമരസമിതി ഉറപ്പുനൽകി. 

കഴിഞ്ഞദിവസം രാത്രി മത്സ്യതൊഴിലാളികളും പൊലീസും തമ്മിലുണ്ടായ ഈ സംഘർഷത്തെത്തുടർന്നാണ് ഡ്രെഡിങ് നിർത്തിവച്ചത്. സംഘർഷത്തിൽ ഇരുഭാഗത്തും വീഴ്ചയുണ്ടായെന്നും ഇനി ഇത്തരം കാര്യങ്ങൾ ഉണ്ടാകില്ലെന്നും കലക്ടറുമായുള്ള ചർച്ചയിൽ സമരസമിതി ഉറപ്പുനൽകി. ചന്ദ്രഗിരി ഡ്രെഡ്ജറിന് പുറമേ ചെറിയ ഡ്രെഡ്ജറും എത്തിക്കും. 30നുള്ളിൽ മത്സ്യതൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിയുന്ന സാഹചര്യമൊരുക്കുമെന്ന് ഉദ്യോഗസ്ഥരും ഉറപ്പുനൽകി. 

സംഘർഷത്തിനിടെ, ഹാര്‍ബര്‍ എന്‍ജിനീറിങ് ഒാഫീസിന്‍റെ ജനാലകള്‍ അടിച്ചു തകര്‍ത്തതുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായിരുന്നു. ഉന്തുംതള്ളുനുമിടയിൽ ജനാലകൾ അബദ്ധത്തിൽ പൊട്ടിയതാണെന്നാണ് സമരസമിതിയുടെ ത നിലപാട്. 

ENGLISH SUMMARY:

Dredging operations at Muthalapozhi, which were halted due to recent clashes, will resume tomorrow. The decision was made following a discussion between the district collector and the protest committee. The committee has assured that a safe and fear-free working environment will be provided for the officials involved.