ലഹരിക്കെതിരെ വിസ്ഡം സ്റ്റുഡൻസ് പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച സ്റ്റുഡൻസ് കോൺഫറൻസ് 10 മണി കഴിഞ്ഞ് 6 മിനിറ്റ് ആയി എന്ന കാരണം പറഞ്ഞ് പൊലീസ് നിർത്തിയതിനെതിരെ വ്യാപക വിമര്‍ശനം. സമ്മേളനം പത്ത് മിനിറ്റ് വൈകിയെന്ന പേരിൽ അതിക്രമിച്ചു കയറി പിണറായി പൊലീസ് കാണിച്ച പോക്രിത്തരം നാട് പൊറുക്കില്ലെന്ന് കോൺഗ്രസ് നേതാവ് വി.എസ് ജോയ് പറഞ്ഞു.
കാക്കിധാരികൾക്കിടയിൽ കയറിക്കൂടിയ കാവിധാരികളുടെ കോപ്രായങ്ങളാണ് കണ്ടതെന്നു പിണറായി പൊലീസ് കാണിച്ച പോക്രിത്തരം ഈ നാട് പൊറുക്കില്ലെന്നും സംഭവത്തിന്‍റെ വിഡിയോ പങ്കുവച്ച് ജോയ് കുറിച്ചു.
കുറിപ്പ്
കാക്കിധാരികൾക്കിടയിൽ കയറിക്കൂടിയ കാവിധാരികളുടെ കോപ്രായങ്ങൾ..ലഹരിക്കെതിരെ വിസ്‌ഡം മൂവ്മെന്റ് സംഘടിപ്പിച്ച പതിനായിരക്കണക്കിന് വിദ്യാർത്ഥികളുടെ സമ്മേളനം പത്ത് മിനിറ്റ് വൈകിയെന്ന പേരിൽ അവിടെ അതിക്രമിച്ചു കയറി പിണറായി പൊലീസ് കാണിച്ച പോക്രിത്തരം..ഈ നാട് പൊറുക്കില്ല..!