തെരുവുനായ്ക്കള്‍ പെറ്റുപെരുകുന്നത് തടയാന്‍ ലക്ഷ്യമിട്ട് തദ്ദേശ സ്ഥാപനങ്ങളും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി പദ്ധതി നടപ്പാക്കാനായിരുന്നു ലക്ഷ്യം. എല്ലാ പഞ്ചായത്തുകളിലും എ.ബി.സി സെന്‍ററുകള്‍ തുറക്കാന്‍ ലക്ഷ്യമിട്ടെങ്കിലും ജില്ലയില്‍ ഒരെണ്ണമെന്ന ക്രമത്തിലാണു ഇപ്പോഴുള്ളത്.
അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ അഥവാ എ.ബി.സി പദ്ധതിയും പേവിഷ പ്രതിരോധ കുത്തിവെയ്പും തദ്ദേശ സ്ഥാപനങ്ങളും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടപ്പാക്കാനാണ് ലക്ഷ്യമിട്ടത്. തെരുവുനായ്ക്കളെ പിടികൂടുന്നതിനും എ.ബി.സി സെന്‍ററുകളില്‍ എത്തിക്കുന്നതിനും വന്ധ്യം കരണത്തിനു ശേഷം തിരികെ കൊണ്ടുവിടുന്നതിനുമുള്ള ചുമതല തദ്ദേശസ്ഥാപനങ്ങള്‍ക്കാണ്.
വന്ധ്യം കരണത്തിനും ഡോക്ടര്‍മാരുടെ സേവനം നല്‍കുന്നതിനും പേവിഷബാധയ്ക്കെതിരെയുള്ള വാക്സീന്‍ നല്‍കുന്നതും മൃഗസംരക്ഷണ വകുപ്പിന്‍റെ ചുമതലയാണ്. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തെരുവുനായ്ക്കളെ പിടികൂടുന്നതിനുള്ള സംവിധാനമില്ലെന്നു മാത്രമല്ല എ.ബി.സി സെന്‍ററുകള്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലവും ലഭ്യമല്ല. ഇതോടെ പദ്ധതിയില്‍ മൃഗസംരക്ഷണ വകുപ്പിനും മുന്നോട്ട് പോകാന്‍ സാധിച്ചില്ല.
വകുപ്പുകളുടെ ഏകോപനമില്ലാതെ വന്നതോടെ പദ്ധതി തുടങ്ങിയേടത്തു തന്നെ നില്‍പ്പായി. എ.ബി.സി പദ്ധതിയ്ക്കായി സംസ്ഥാനത്താകെ ആരംഭിച്ചത് 15 സെന്‍ററുകള്‍ മാത്രമാണ്. തെരുവുനായ്ക്കളെ ഭക്ഷണം നല്‍കി പാര്‍പ്പിക്കാനുള്ള ഭീമമായ സാമ്പത്തിക ബാധ്യത താങ്ങാനുള്ള ശേഷി തദ്ദേശസ്ഥാപനങ്ങള്‍ക്കും ഇല്ലാതായി .
2023–24 ല്‍ 62983 തെരുവുനായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെയ്പ് നല്‍കിയിരുന്നെങ്കില്‍ 2024–25 ല്‍ 10122 പ്രതിരോധ കുത്തിവെയ്പ് മാത്രമാണ് നല്‍കിയത്. ഇതോടെയാണ് റോഡില്‍ തെരുവുനായ്ക്കളുടെ എണ്ണം കൂടിയത്. സ്വാഭാവികമായും നായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണവും കൂടി