സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ വ്ളോഗര്‍ ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. നടിമാരെ അപമാനിക്കുന്ന പ്രസ്താവനയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. ഹൈക്കോടതിയുടെ അവധിക്കാല സിംഗിള്‍ ബെഞ്ചാണ് സന്തോഷ് വര്‍ക്കിക്ക് ജാമ്യം അനുവദിച്ചത്. സമാന കുറ്റകൃത്യം ആവര്‍ത്തിക്കരുതെന്ന് സന്തോഷ് വര്‍ക്കിക്ക് കോടതി കര്‍ശന മുന്നറിയിപ്പ് നല്‍കി. സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ച് പ്രസ്താവന നടത്തരുതെന്നും കോടതി താക്കീത് നല്‍കി.
ഇതിന് പിന്നാലെയാണ് ജയിലിലെ അനുഭവം പങ്കുവച്ച് ആറാട്ടണ്ണന്‍റെ പ്രതികരണം. ജയിലില്‍ കഴിഞ്ഞത് മികച്ച അനുഭവമാണെന്നും എന്നാല്‍ ഇനി ജയിലില്‍ പോകാന്‍ താല്‍പര്യമില്ലെന്നും സന്തോഷ് വര്‍ക്കി പറയുന്നു. എല്ലാവരും ഒരു തവണയെങ്കിലും എക്‌സ്പീരിയന്‍സ് ചെയ്യണം എന്നും എല്ലാ ഫെസിലിറ്റീസും ഉണ്ടെന്നും പൊലീസുകാര്‍ എല്ലാവരും നല്ലവരാണ്. നാളെ മുതല്‍ പുതിയ ആറാട്ടണ്ണനെ കാണാമെന്നും ആറാട്ട് അണ്ണന്‍ പറയുന്നു.
ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന്‍റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ ആളാണ് സന്തോഷ് വർക്കി. ഇതിന് പിന്നാലെ ആറാട്ടണ്ണൻ എന്ന വിളിപ്പേരിലാണ് സന്തോഷ് അറിയപ്പെടാൻ തുടങ്ങിയത്. കൊച്ചിയിലെ പ്രധാന തിയറ്ററുകളിൽ സന്തോഷ് റിവ്യൂ പറയാൻ എത്താറുണ്ട്. വിഷുവിന് റിലീസ് ചെയ്ത മമ്മൂട്ടി നായകനായ ബസൂക്കയില്‍ സന്തോഷ് വര്‍ക്കി അഭിനയിച്ചിട്ടുണ്ട്