santhosh-varky

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ശ്രദ്ധ നേടിയ ആളാണ് സന്തോഷ് വർക്കി എന്ന ആറാട്ട് അണ്ണൻ. സിനിമ റിവ്യൂ വീഡിയോകളിലൂടെയാണ് സന്തോഷ് വർക്കി പ്രശസ്തനാണ്. കഴിഞ്ഞ ദിവസം തനിക്ക് തനിക്ക് കാൻസർ ആണെന്ന് തുറന്നുപറഞ്ഞ് സന്തോഷ് വര്‍ക്കി രംഗത്ത് വന്നിരുന്നു,

santhosh-varkey-health

‘എനിക്ക് കാൻസർ മൾട്ടിപ്പിൾ മയലോമ ആണ്. ഇതിനു മരുന്ന് ഇല്ല. എന്റെ അച്ഛനും ഈ അസുഖം ആയിരുന്നു. എനിക്ക് ജീവിക്കണം എന്ന് ഒരു ആഗ്രഹവും ഇല്ല. ഇനി കൂടി വന്നാൽ രണ്ട് മാസം. അതിന് അപ്പുറത്ത് ഞാൻ ജീവിക്കില്ല’ എന്നാണ് ഫെയ്സ്ബുക്ക് കുറിപ്പിൽ സന്തോഷ് വർക്കി കുറിച്ചത്.

പിന്നാലെ ഈ വെളിപ്പെടുത്തല്‍ വിശ്വസിക്കണോ വേണ്ടയോ എന്നുള്ള സംശയത്തിലായിരുന്നു ഫോളോവേഴ്‌സ്. കാരണം റീച്ച് കിട്ടാന്‍ വേണ്ടി എന്തും പറയുന്ന ചരിത്രമുണ്ട് സന്തോഷ് വര്‍ക്കിക്ക്. അതിനാല്‍ തന്നെ കാന്‍സറാണെന്ന പുതിയ വെളിപ്പെടുത്തലും റീച്ച് കൂട്ടാനുള്ള തന്ത്രമാണോ എന്നാണ് പലരും ചോദിച്ചത്. ഇതിന് പിന്നാലെ എന്നാല്‍ വീണ്ടും ഒരു ഡോക്ടറെ കണ്ടെന്നും തനിക്ക് കാന്‍സര്‍ ഇല്ലെന്ന് തിരിച്ചറിഞ്ഞെന്നും സന്തോഷ് വര്‍ക്കി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് റീച്ചിന് വേണ്ടിയുള്ള തന്ത്രമാണെന്നാണ് കമന്‍റ് ബോക്സ് പറയുന്നത്.

തന്‍റെ പേരില്‍ പണം പിരിക്കുന്നുണ്ടെന്നും രോഗാവസ്ഥ പറഞ്ഞാണ് പിരിവെന്നും പറഞ്ഞ് സന്തോഷ് വര്‍ക്കി വീണ്ടും രംഗത്ത് വന്നിട്ടുണ്ട്. ഇതെല്ലാം റീച്ചിന് വേണ്ടിയുള്ള സ്ഥിരം പരിപാടിയാണെന്നും ഇത്രക്കാരെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്നും കമന്‍റുകള്‍ നിറയുന്നുണ്ട്. 

ENGLISH SUMMARY:

Santhosh Varkey, also known as Aarattu Annan, is an influencer known for his movie reviews. The social media personality initially claimed to have cancer, but later recanted, sparking controversy among his followers.