surgery-case

TOPICS COVERED

അടിവയറ്റിലെ കൊഴുപ്പു നീക്കാൻ സ്വകാര്യ ചികിത്സാ കേന്ദ്രത്തിൽ നടത്തിയ ശസ്ത്രക്രിയയ്ക്കു ശേഷം അണുബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതിയുടെ 9 വിരലുകൾ മുറിച്ചുമാറ്റി. യുഎസ്ടി ഗ്ലോബലിലെ സോഫ്റ്റ്‌വെയർ എൻജിനീയർ എം.എസ്.നീതുവിന്റെ ഇടതുകാലിലെ അഞ്ചും ഇടതുകയ്യിലെ നാലും വിരലുകളാണ് നീക്കിയത്. മുറിവ് ഉണങ്ങാത്ത അടിവയറിൽ തൊലി വച്ചുപിടിപ്പിച്ചു. വലതുകാലും കയ്യും ചികിത്സിച്ചു ഭേദമാക്കാമെന്ന പ്രതീക്ഷയാണുള്ളതെന്ന് ഡോക്ടർമാർ പറഞ്ഞു.

ഫെബ്രുവരി 22 ന് കഴക്കൂട്ടത്തെ കോസ്മറ്റിക് ക്ലിനിക്കില്‍ അടിവയറ്റിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രിക്രിയക്ക് വിധേയായ നീതു ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ തിരുവന്തപുരത്തെ സ്വകര്യാശുപത്രിയിലാണ്. ഇടതു കൈയിലും കാലിലുമായി ഒന്‍പതു വിരലുകളാണ് ഒന്നരമാസത്തിന് ശേഷം മുറിച്ചുമാറ്റേണ്ടി വന്നത്. ശസ്ത്രിക്രിയക്ക് തൊട്ടടുത്ത ദിവസം വീട്ടിലെത്തിയപ്പോള്‍ നീതുവിന് അസ്വസ്തതയുണ്ടായിരുന്നു. ശസ്ത്രക്രിയ ചെയ്ത ഡോക്ടറെ വിളിച്ചപ്പോള്‍ കുഴപ്പമില്ലെന്ന് വിശ്വസിപ്പിച്ചെന്ന് ഭര്‍ത്താവ് പറഞ്ഞു.

എന്നാല്‍ തൊട്ടടുത്ത ദിവസം വീണ്ടും ആരോഗ്യം മോശമായപ്പോള്‍ കഴക്കൂട്ടത്തെ ക്ലിനിക്കിലെത്തി. ഗുരുതാവസ്ഥയിലെത്തയപ്പോളാണ് അനന്തപുരി ആശുപത്രിയിലേക് മാറ്റുകയായിരുന്നു. 27 ദിവസം വെന്‍റിലേറ്ററില്‍ കിടന്നതിന് ശേഷം ജീവന്‍ രക്ഷിക്കാനാണ് ഒന്‍പതു വിരലുകള്‍ മുറിച്ചുമാറ്റേണ്ടി വന്നത്.

നീതുവിന്റെ ഭർത്താവ് പത്മജിത് നൽകിയ പരാതിയിൽ കോസ്മറ്റിക് ആശുപത്രിയിലെ ഡോ.ഷെനാൾ ശശാങ്കനെ പ്രതിയാക്കി തുമ്പ പൊലീസ് കേസെടുത്തിട്ടുണ്ട്

ENGLISH SUMMARY:

A young woman underwent a surgery at a private clinic to remove fat from her lower abdomen, but a post-surgical infection led to a tragic outcome. M.S. Neethu, a software engineer at UST Global, had to undergo amputation of nine fingers—five from her left leg and four from her left hand due to severe complications. Doctors performed skin grafting on the abdominal wound, which failed to heal properly. Medical teams are now trying to save her right hand and leg through continued treatment