രാഷ്ട്രപതി ദ്രൗപതി മുർമുവിന്‍റെ ശബരിമല സന്ദർശനത്തിന്റെ ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ പത്തനംതിട്ട ജില്ലാ കലക്ടർ വിളിച്ച യോഗം ഇന്ന്. പൊതുമരാമത്ത്, പൊലീസ്, ദേവസ്വം ബോർഡ് വകുപ്പുകളുടെ ഉദ്യോഗസ്ഥർ പങ്കെടുക്കും. ഈ മാസം 19ന് രാഷ്ട്രപതി എത്തും എന്നാണ് അറിയിപ്പ്.
ഹെലികോപ്റ്ററിൽ നിലയ്ക്കലിൽ ഇറങ്ങി വാഹനമാർഗ്ഗം പമ്പയിൽ എത്തും. 18, 19 തീയതികളിലെ ബുക്കിങ് ദേവസ്വം ബോർഡ് ഒഴിവാക്കി. രണ്ടുമാസത്തോളമായി രാഷ്ട്രപതിയുടെ വരവ് പ്രതീക്ഷിച്ച് ശബരിമലയിൽ ഒരുക്കങ്ങൾ നടക്കുന്നുണ്ട്.