അറുപതാംപിറന്നാളിന് മക്കള്‍ നല്‍കിയ സമ്മാനം കണ്ട് അച്ഛന്‍റെ കണ്ണ് നിറഞ്ഞു. 26 വര്‍ഷം മുന്‍പ് കൈവിട്ടു പോയ ബുള്ളറ്റായിരുന്നു സമ്മാനം.ഏറെ അലഞ്ഞാണ് മക്കള്‍ ഈ സന്തോഷത്തിലേക്ക് എത്തിയത്.
കാല്‍ നൂറ്റാണ്ട് മുമ്പ് കൈവിട്ട പ്രിയപ്പെട്ടതൊന്ന് അച്ഛന് സമ്മാനിച്ചാണ് മക്കള്‍ ഞെട്ടിച്ചത്.ഏറെ അലഞ്ഞാണ് 25 വര്‍ഷം മുന്‍പ് കൈവിട്ട ബുള്ളറ്റ് കണ്ടെത്തിയത്.ഞെട്ടിപ്പോയെന്ന് അച്ഛന്‍ മുരളീമോഹന്‍
കുട്ടിക്കാലം മുതലേ കൈവിട്ട ബുള്ളറ്റിനെപ്പറ്റി അച്ഛന്‍ പറഞ്ഞിരുന്നു എന്ന് മകന്‍ അഖില്‍ കൃഷ്ണമോഹന്‍.മലപ്പുറത്തെ ഒരു കുടുംബത്തിന്‍റെ കയ്യിലായിരുന്നു അവസാനം. ഉദ്ദേശ്യം അറിഞ്ഞപ്പോള്‍ അവര്‍ ബുള്ളറ്റ് വിട്ടുകൊടുത്തു. 1975മോഡല്‍ ബുള്ളറ്റാണ് .മുരളീ മോഹന്‍ വിദേശത്ത് പോയകാലത്ത് ഉപയോഗിക്കാന്‍ കൊണ്ടുപോയതാണ്.അവിടെ നിന്നാണ് വിറ്റുപോയത്.പലകൈകള്‍ മറിഞ്ഞ പഴയ പ്രൗഢിയോടെ വാഹനം പഴയ വീട്ടില്‍ തിരിച്ചെത്തി.ഇനി എല്ലാക്കാലത്തും ഇവിടെയുണ്ടാകുമെന്ന് കുടുംബം പറയുന്നു