2- കെ പിള്ളേരെ നെഗറ്റീവ് പറയാൻ വരട്ടെ! വേനലവധി വെറുതെ കളയാതെ വരുന്ന അധ്യയന വർഷത്തേക്ക് പുത്തൻ ബാഗും ബുക്കുകളുമൊക്കെ സ്വന്തമായി വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് എടത്വയിലെ കുറച്ചു കുഞ്ഞുമക്കൾ. മാങ്ങ പറിച്ചും വാദ്യമേളം നടത്തിയും പണം സ്വരൂപിക്കുന്ന ആ കുരുന്നുകളുടെ കഥയിലേക്ക്....
ആദിദേവ്, അതുൽ, അഖിൽ, നിഖിൽ, അതിഥി, അഭിറാം. വേനലവധിക്ക് ഒത്തുകൂടിയതാണ് ബന്ധുക്കളായ ആറുപേരും. വെറുതെ വീണു പോകുന്ന മാങ്ങ വഴിയരികിൽ കൊണ്ട് വില്പന നടത്തിയാലോ എന്ന് ആദ്യം ചോദിച്ചത് ഒൻപത് വയസ്സുകാരൻ ആദിദേവാണ്. ബാക്കി അഞ്ചുപേരും കൂടെനിന്നു. അന്നുമുതൽ തുടങ്ങിയ കച്ചവടമാണ്. ഏണി വയ്ക്കുന്നതും മാവിൽ കയറുന്നതും മാങ്ങ തൂക്കിവിൽക്കുന്നതും എല്ലാം ഇവർ തന്നെ.
വീട്ടിലെ മാങ്ങയാണ് പറിക്കുന്നത്. മാതാപിതാക്കൾ കട്ട സപ്പോർട്ടുമായി കൂടെയുണ്ട്. ഫോണിൽ നോക്കി സമയം കളയാതെ, മുറിക്കുള്ളിൽ അടച്ചിരിക്കാതെ, സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് മാതൃകയാകുകയാണ് കുരുന്നുകൾ.