പൊതിച്ചോര്‍ ശേഖരിക്കാനെത്തിയ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് മര്‍ദ്ദനമെന്ന് പരാതി. കണ്ണൂര്‍ കണ്ണവം വെങ്ങളത്ത് ഖാദി ബോര്‍ഡ് പരിസരത്താണ് സംഭവം. പ്രഭാകരനാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ചതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.ഡിവൈഎഫ്‌ഐ നേതാക്കളായ ശരത്ത്, ലാലു എന്നിവര്‍ക്കാണ് മര്‍ദനമേറ്റതെന്ന് പരാതിയില്‍ പറയുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് മര്‍ദ്ദനമെന്നും പരാതിയിലുണ്ട്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ഡിവൈഎഫ്‌ഐ പുറത്ത് വിട്ടു.
ENGLISH SUMMARY:
In Kannur, a reported incident of assault took place when Congress worker Prabhakaran allegedly attacked DYFI leaders who had arrived to collect public donations. The incident occurred near the Khadi Board premises in Kannavam Vengalath. According to the police complaint, DYFI leaders Sharath and Lalu were assaulted without any provocation. The incident was captured on video, which DYFI later shared with the public.