കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം പെര്‍ഫ്യൂം ആക്കി നടന്റെ ഭാര്യക്ക് അവതാരക ലക്ഷ്മി നക്ഷത്ര സമ്മാനിച്ചിരുന്നു. അപകട സമയത്ത് സുധി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ രേണു സൂക്ഷിച്ച് വച്ചിരുന്നു. രേണുവിന്റെ ആഗ്രഹപ്രകാരമാണ് വസ്ത്രങ്ങളിലെ മണം പെര്‍ഫ്യൂമാക്കി മാറ്റിയത്. ദുബായ് മലയാളിയായ യൂസഫ് ആണ് മണം പെര്‍ഫ്യൂമാക്കി മാറ്റി നല്‍കിയത്. സുധി ചേട്ടന്റെ ഗന്ധം അതുപോലെ ഫീല്‍ ചെയ്യുന്നു എന്നാണ് ലക്ഷ്മി നക്ഷത്ര പറഞ്ഞത്.
ഇപ്പോഴിതാ ആ പെര്‍ഫ്യൂമിനെ പറ്റി പറയുകയാണ് രേണു സുധി,‘എന്റെ പൊന്ന് സുഹൃത്തുക്കളേ ആ പെർഫ്യൂം അടിക്കാനുള്ളതല്ല. എനിക്കും കിച്ചുവിനും എന്റെ വീട്ടുകാരിൽ കുറച്ച് പേർക്കും മാത്രം മനസിലാകുന്ന ഗന്ധമാണത്. ഇന്ന് ഈ നിമിഷം വരെ ദേഹത്ത് അടിച്ചിട്ടില്ല. അങ്ങനെയുള്ള പെർഫ്യൂം അല്ലത്. സുധി ചേട്ടനെ ഓർക്കുമ്പോൾ അത് തുറന്ന് മണത്ത് നോക്കും. അദ്ദേഹത്തിന്റെ സാന്നിധ്യം ഇവിടെ എവിടെയോ ഉണ്ടെന്ന് തോന്നും. അതിന് വേണ്ടിയുള്ള പെർഫ്യൂം ആണ്. അത് ദേഹത്തടിക്കാൻ പറ്റില്ല’ രേണു പറഞ്ഞു.
‘സുധിച്ചേട്ടന്‍റെ ഷര്‍ട്ടില്‍ വിയര്‍പ്പ് മണമാണ്, കുളിക്കാതെ ഷര്‍ട്ട് ഊരിയിട്ട വിയര്‍പ്പ് ആണ് ആ പെര്‍ഫ്യൂം, നിങ്ങള്‍ എല്ലാം അത് മണത്താല്‍ ഇവിടെ നിന്ന് ഓടും, അതന്‍റെ പെര്‍ഫ്യൂം അടിക്കാന്‍ പറ്റില്ലാ, ആ പെര്‍ഫ്യൂം അതുപോലെ ഇരിപ്പുണ്ട്’ രേണുവിന്‍റെ വാക്കുകള്‍.
അതേ സമയം സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കി രേണു സുധി. താന്‍ അഭിനയിക്കുന്നത് മക്കള്‍ക്ക് നാണക്കേടാണ് എന്ന് പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മറുപടിയായി മക്കള്‍ക്കൊപ്പമുള്ള ചിത്രവും ഒരു കുറിപ്പും രേണു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.