അന്തരിച്ച കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു നേരിടുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ച് ചലച്ചിത്ര താരവും സ്റ്റേജ് പെര്‍ഫോര്‍മറുമായ ജിനു കോട്ടയം. അവരുടെ ഉള്ളിലെ വിഷമം മറ്റാര്‍ക്കും അറിയാന്‍ കഴിയില്ലെന്നും കമന്‍റിടുന്നവരും മോശം പറയുന്നവരും അവര്‍ക്ക് തോന്നിയത് പറയുകയാണ് അതിനെ അവഗണിക്കണമെന്നും ജിനു പറയുന്നു.
കാര്യങ്ങള്‍ അറിയാത്തവര്‍ പലതും പറയും. കമന്‍റിടുന്നവര്‍ അവര്‍ക്ക് തോന്നിയത് ഇടും. അതൊന്നും മൈന്‍ഡ് ചെയ്യരുത്. രേണു ജോലി ചെയ്തല്ലേ ജീവിക്കുന്നത്. അവരെ അവരുടെ പാട്ടിന് വിട്. അവരുടെ ഉള്ളില്‍ എന്തോരം സങ്കടം ഉണ്ടാകും. അത് അവര്‍ക്ക് മാത്രമേ അറിയാന്‍ സാധിക്കു. മറ്റുള്ളവര്‍ക്ക് പലതും പറയാം. ഒരാളുടെ സങ്കടം പറഞ്ഞാല്‍ കേള്‍ക്കാന്‍ ആരും ഉണ്ടാകില്ല. ഒന്നെങ്കില്‍ അമ്മ അല്ലെങ്കില്‍ ഭാര്യ അല്ലാതെ ഈ ലോകത്ത് സങ്കടങ്ങള്‍ കേള്‍ക്കാന്‍ ആരും ഉണ്ടാകില്ല. – ജിനും കോട്ടയം.
സമൂഹമാധ്യമങ്ങളിലെ വൈറല്‍ താരമാണ് രേണു സുധി. പ്രശസ്തിയോടൊപ്പം വിവാദങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന രേണു സൈബർ ലോകത്ത് സജീവമാണ്. ഫോട്ടോ ഷൂട്ടുകളുടെയും ആൽബങ്ങളുടെയും റീലുകളുടെയുമൊക്കെ പേരിലാണ് രേണു വിമര്‍ശനം കേള്‍ക്കാറുള്ളതെങ്കിലും വീഡിയോകൾക്കെല്ലാം വലിയ പ്രചാരമാണ് ലഭിക്കുന്നത്.