കേരളത്തില്‍ അര ലക്ഷത്തോളം പൊതിച്ചോറുകളാണ് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ വീടുകളില്‍ നിന്ന് ശേഖരിച്ച് വിവിധ ആശുപത്രികളില്‍ `ഹൃദയ പൂര്‍വ്വ` ത്തിലൂടെ വിതരണം ചെയ്യുന്നത്. വലിയ സ്വീകാര്യതയാണ് ഈ പരിപാടിക്ക് കേരളം മുഴുവന്‍ ലഭിക്കുന്നത്. ഇപ്പോഴിതാ വിവാഹ ദിനത്തിലും മുടക്കം വരുത്താതെ പൊതി ചോറ് വിതരണം നടത്തി മാതൃകയായിരിക്കുകയാണ് ഡിവൈഎഫ്ഐ കുന്നിക്കോട് മേഖല വൈസ് പ്രസിഡൻ്റ് നാസിഫ് ഹുസൈനും, വധു അജ്മി ഹുസൈനും. വിവാഹ ദിനത്തിലും പുനലൂർ താലൂക്ക് ആശുപത്രിയിൽ വിതരണം ചെയ്യാനായി ഇവര്‍ ഭക്ഷണപ്പൊതികൾ പ്രത്യേകം തയാറാക്കി നൽകി. മന്ത്രി കെ. ബി ഗണേഷ് കുമാറിന് നവദമ്പതികൾ വിതരണം ചെയ്യാനുള്ള ഭക്ഷണപ്പൊതികൾ കൈമാറി
ഡിവൈഎഫ്ഐ കൊല്ലം കമ്മറ്റി പങ്കുവച്ച കുറിപ്പ്
ഡിവൈഎഫ്ഐ കുന്നിക്കോട് മേഖല വൈസ് പ്രസിഡൻ്റ് നാസിഫ് ഹുസൈനും, വധു അജ്മി ഹുസൈനുമാണ് തങ്ങളുടെ വിവാഹദിനത്തിൽ ഡിവൈഎഫ്ഐ ഹൃദയ സ്പർശം ക്യാമ്പയിന്‍റെ ഭാഗമായി പുനലൂർ താലൂക്ക് ആശുപത്രിയിൽ വിതരണം ചെയ്യാനായി ഭക്ഷണപ്പൊതികൾ പ്രത്യേകം തയാറാക്കി നൽകിയത്. വിവാഹദിനമായ ഞായറാഴ്ച കുന്നിക്കോട് മേഖലാ കമ്മിറ്റിക്കായിരുന്നു ഭക്ഷണ വിതരണത്തിൻ്റെ ചുമതല,
മാതൃകാപരമായി ആ പ്രവർത്തനം ഏറ്റെടുത്ത സ. നാസിഫ് ഹുസൈനും, വധുവിനും മേഖലാ കമ്മിറ്റിയുടെ
സ്നേഹാശംസകൾ. വിവാഹ പന്തലിൽ ബഹു: ഗതാഗത വകുപ്പ് മന്ത്രി ശ്രീ കെ. ബി ഗണേഷ് കുമാറിന് നവദമ്പതികൾ വിതരണം ചെയ്യാനുള്ള ഭക്ഷണപ്പൊതികൾ കൈമാറി.