കാന്‍സര്‍ രോഗത്തെ തോല്‍പ്പിച്ച് മാവ് കൃഷിയിലുടെ നേട്ടമുണ്ടാക്കിയ സംരംഭകയാണ് കൊല്ലം നീണ്ടകര സ്വദേശിനിയായ ബ്ലെയ്‌സി ജോർജ്. സ്വന്തം കൃഷിയിടത്തില്‍ തൊണ്ണൂറിലധികം ഇനത്തിലുളള മാമ്പഴങ്ങളാണ് ഇൗ സീസണില്‍ വിളവെടുത്തത്.
പ്രവാസജീവിതത്തിന് ശേഷം നാട്ടിലെത്തിയപ്പോഴാണ് ബ്ളെയ്സി ജോര്‍ജ് കൃഷിയിലേക്കിറങ്ങിയത്. ഇതിനിടെ മൂന്നു പ്രാവശ്യം കാന്‍സര്‍ പിടിമുറിക്കിയിട്ടും എല്ലാം അതിജീവിച്ചു. മാവു കൃഷിയും മാമ്പഴങ്ങളുമൊക്കെയായി ബ്ളെയ്സി ഇൗ സീസണിലും മികച്ച നേട്ടമാണ് കൈവരിച്ചത്. ദളവാപുരം അമ്പിളിമുക്കില്‍ ഒരുക്കിയ മാമ്പഴങ്ങളുടെ പ്രദര്‍ശനവിപണനമേളയില്‍ ഇക്കുറി തൊണ്ണൂറിലധികം ഇനങ്ങള്‍ കാഴ്ചയും രുചിയുമായി . നാടന്‍, വിദേശ ശ്രേണിയിലുളള മാമ്പഴങ്ങളും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും ഉണ്ട്.
സർക്കാരിന്റെ മികച്ച വനിതാ കർഷകക്കുള്ള കർഷകതിലകം അവാർഡ് ജേതാവ് കൂടിയാണ് ബ്ലെയ്സി ജോർജ് .കൊല്ലത്തിന് പുറമേ പാലക്കാട് എരുത്തേമ്പതിയിലാണ് ബ്ലെയ്‌സി ജോർജിന്‍റെ മാവിന്‍തോട്ടം.