ഏയ്റോ നോട്ടിക്കൽ എഞ്ചിനീയറായ യുവാവ് ജോലി നിർത്തി ഒരു പലചരക്ക് കട തുടങ്ങി. പ്ലാസ്റ്റിക്കിനോട് പൂർണമായും നോ പറഞ്ഞുള്ള കച്ചവടം വിജയമായതോടെ കടകൾ ഒന്നിൽ നിന്ന് നാലായി. കോതമംഗലം സ്വദേശി ബിട്ടു ജോണിന്റെ ഇടുക്കി തൊടുപുഴയിലെ കടയും കച്ചവടവും കണ്ടുവരാം.
തലമുറകളായി ചെയ്യുന്ന പലച്ചരക്ക് വ്യാപാരം അല്പം വ്യത്യസ്തമായി ചെയ്യാനാണ് ഏഴുവർഷം മുമ്പ് ബിട്ടു ജോൺ ജോലി ഉപേക്ഷിച്ചത്. ആ തീരുമാനം കേട്ട എല്ലാവരും ആദ്യം അല്പം അങ്കലാപ്പിലായി
കടയിലെത്തുന്ന ആളുകൾക്കാർക്കും ഇതുവരെ പ്ലാസ്റ്റിക് ഉൾപ്പന്നങ്ങൾ നൽകാത്തതുകൊണ്ട് വലിയ തോതിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനായി തുണി സഞ്ചിയും, കുപ്പിയുമായി കടയിലെത്തുന്നവർക്ക് ഡിസ്കൗണ്ട് നൽകിയാണ് കടയുടെ പ്രവർത്തനം