സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ജില്ലാ അവലോകന യോഗം ഇന്ന് പത്തനംതിട്ടയിൽ. വിവിധ മേഖലകളിൽ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളായ 500 പേരുമായി മുഖ്യമന്ത്രി സംവദിക്കും.
രാവിലെ 10.30 മുതൽ 12.30 വരെ ഇലന്തൂർ നന്നുവക്കാട് തൂക്കുപാലം പെട്രാസ് കൺവെൻഷൻ സെന്ററിലാണ് യോഗം. ആരോഗ്യ മന്ത്രി വീണ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംഎൽഎമാരായ മാത്യു ടി. തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാർ, പ്രമോദ് നാരായൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.