ലഹരി സംഘങ്ങളെ തുരത്താന്‍ ഒരുമ്പെട്ടിറങ്ങി പെണ്‍പടയും. കോഴിക്കോട് ഫറോക്കിലാണ് ലഹരി സംഘങ്ങള്‍ തമ്പടിക്കുന്ന ആളൊഴിഞ്ഞ പറമ്പുകളിലും വഴിയിടുക്കുകളിലും രാത്രി സ്ത്രീകള്‍ കൂട്ടത്തോടെയിറങ്ങി പരിശോധന തുടങ്ങിയത്.
അറുപത്തിഅഞ്ച് വയസുകാരി ......മുതല്‍ 23 വയസുകാരി....വരെയുണ്ട് ചന്തപുരയിലെ ഈ പെണ്‍പ്പടയില്‍. സന്ധ്യ കഴിഞ്ഞാല്‍ ലഹരി സംഘം താവളമടിക്കുന്ന ഇടങ്ങളിലെല്ലാം ഇതുപോലെ ടോര്‍ച്ച് മിന്നിച്ച് ഇവരെത്തും. സംശയാസ്പദമായി ആരെ എങ്കിലും കണ്ടാല്‍ ഉടന്‍ പൊലീസിനെ അറിയിക്കും. സന്ധ്യമയങ്ങിയാല്‍ വഴിയിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥ വന്നതോടെയാണ് ഇങ്ങനെ ഒരുമ്പെട്ടിറങ്ങാന്‍ തീരുമാനിച്ചത്.
നാട്ടുകാര്‍ക്കായി ക്ലാസുകള്‍ സംഘടിപ്പിച്ചും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചും ബോധവല്‍ക്കരണശ്രമങ്ങളും കൂട്ടായ്മ നടത്തുന്നുണ്ട്. 24 മണിക്കൂറും നിരീക്ഷണം നടത്താന്‍ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഒന്നരമാസത്തെ ജാഗ്രത കൊണ്ട് ലഹരിസംഘങ്ങളുടെ പ്രവര്‍ത്തനം കുറച്ചെങ്കിലും കുറയ്ക്കാന് കഴിഞ്ഞുണ്ടെന്നാണ് പെണ്‍പടയുടെ വിശ്വാസം. ലഹരിയെ പൂര്‍ണമായും നാട്ടില്‍ നിന്ന് കെട്ട് കെട്ടിക്കുന്നത് വരെ നിരീക്ഷണവും ജാഗ്രതയും ശക്തമായി തുടരാന്‍ തന്നെയാണ് ഇവരുടെ തീരുമാനം.