birf

TOPICS COVERED

പത്തനംതിട്ട സ്വദേശി അഷ്റഫിന് കൂട്ടില്‍ നിന്ന് വീണുപോയ പറക്കാനാവാത്ത ഒരു കിളിക്കുഞ്ഞിനെ കിട്ടി. തൊട്ടടുത്ത ദിവസം തന്നെ കുഞ്ഞിക്കിളിയെത്തേടി കിലോമീറ്ററുകള്‍ താണ്ടി അമ്മക്കിളിയും അച്ഛന്‍ കിളിയും അഷ്റഫിന്‍റെ വീട്ടിലെത്തി. എങ്ങനെയാണ് കിളികള്‍ വീട് കണ്ടെത്തിയത് എന്നാണ് അഷ്റഫിന്‍റെ സംശയം.

പത്തനംതിട്ട സ്വദേശി അഷ്റഫിന് വിഷുദിനത്തിലാണ് വഴിയില്‍ നിന്ന് മഞ്ഞക്കിളിക്കുഞ്ഞിനെ കിട്ടിയത്.ദൂരെക്കണ്ടമ്പോള്‍ കണിക്കൊന്നപ്പൂവെന്ന് കരുതി.അടു ചെന്നപ്പോള്‍ മഞ്ഞയും കറുപ്പും കലര്‍ന്ന കിളിക്കുഞ്ഞ്.വീട്ടിലെത്തിച്ചു പരിപാലിച്ചു തീറ്റകൊടുത്തു.തൊട്ടടുത്ത ദിവസം അമ്മക്കിളിയും അച്ഛന്‍ കിളിയും തേടിയെത്തി.ഇടയ്ക്കിടെ വന്ന് കുഞ്ഞുകിളിക്ക് തീറ്റകൊടുക്കാന്‍ തുടങ്ങി.

കൂട്ടില്‍ നിന്ന് താഴെ വീണതാവും കിളിക്കുഞ്ഞ്.പക്ഷെ രണ്ട് കിലോമീറ്ററിനിപ്പുറം വീട് എങ്ങനെ തേടിപ്പിടിച്ചു എന്നതാണ് ആശ്ചര്യം. എന്തായാലും അഷ്റഫും വീട്ടുകാരും ചേര്‍ന്ന് കുഞ്ഞിക്കിളിയെ സംരക്ഷിക്കുന്നു.പകല്‍സമയത്തെല്ലാം അമ്മക്കിളിയും അച്ഛന്‍ കിളിയുമെത്തിനെ കുഞ്ഞിനെ ഊട്ടും.പറക്കമുറ്റാറാകുമ്പോള്‍ പറത്തിവിടാനാണ് തീരുമാനം.രാത്രി പൂച്ചയെപ്പേടിച്ച് കു‍ഞ്ഞുകിളിയെ കൂട്ടിലാക്കും.പകല്‍ മുഴുവന്‍ വീട്ടില്‍ ആരുവന്നാലും രണ്ട് കിളികളുടെ നിരീക്ഷണമുണ്ട്.

ENGLISH SUMMARY:

Ashraf from Pathanamthitta found a helpless baby bird that had fallen from its nest. Astonishingly, the next day, the bird’s parents flew several kilometers and arrived at Ashraf’s home, responding to their chick’s cries. Ashraf now wonders how the birds managed to trace the exact location