ക്ഷേത്ര ഉല്‍സവം നടക്കുന്നതിനാല്‍ പള്ളിയുടെ കൂദാശ മാറ്റിവച്ചു. പത്തനംതിട്ട രാമന്‍ചിറയിലാണ് വിശുദ്ധവാരത്തെ സുന്ദരമായ കാഴ്ച. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ പാല്‍പ്പായസപ്പൊങ്കാലയ്ക്ക് ദീപം തെളിയിച്ചത് പള്ളിയിലെ പുരോഹിതനായിരുന്നു.
രാമന്‍ചിറ സെന്‍റ് പോള്‍സ് മലങ്കര കത്തോലിക്കാ പള്ളി പുതുക്കിപ്പണിതു..മേയ് 11,12 തീയതികളില്‍ കൂദാശ തീരുമാനിച്ചിരിക്കെയാണ് തൊട്ടടുത്തുള്ള ഗോപാലകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉല്‍സവം ആ സമയത്താണ് എന്നറിയുന്നത്. പള്ളി വികാരി ഫാ.ജോര്‍ജ് പുത്തന്‍ വിളയില്‍ മെത്രാപ്പൊലീത്തയെ വിവരം ധരിപ്പിച്ച് കൂദാശ മാറ്റുകയായിരുന്നു.മേയ് 17, 18 തീയതികളിലേക്കാണ് കൂദാശ മാറ്റിയത്. നാടിന്‍റെ സഹവര്‍ത്തിത്വം അങ്ങനെയാണെന്ന് വൈദികന്‍ പറയുന്നു
കഴിഞ്ഞദിവസം ക്ഷേത്രത്തിലെ പാല്‍പ്പായസ പൊങ്കാലയ്ക്ക് തിരിതെളിയിച്ചത് ഫാ.ജോര്‍ജ് പുത്തന്‍ വിളയിലായിരുന്നു,കഴിഞ്ഞ വര്‍ഷവും ഫാദര്‍ ജോര്‍ജ് തന്നെയാണ് പൊങ്കാലയ്ക്ക് തുടക്കമിട്ടത്.അടുത്തമാസം ആദ്യം നടക്കുന്ന സപ്താഹത്തിലേക്കും അന്നദാനത്തിലേക്കും ഇടവക അംഗങ്ങളെ ക്ഷണിച്ചിട്ടുണ്ട്