Paracetamol

എന്തിനുമേതിനും പാരസെറ്റാമോള്‍ ഗുളികകള്‍ ശീലമാക്കിയവരെ കണ്ടിട്ടില്ലേ? ഒരു ചെറിയ വേദന വന്നാല്‍ പോലും ഒരു ഗുളിക വിഴുങ്ങിയില്ലെങ്കില്‍ ഒരു സുഖവും മനസമാധാനവും കിട്ടാത്തവര്‍. എന്നാല്‍ ഈ ശീലം എത്രയും വേഗം മാറ്റിക്കൊളളൂ എന്നു പറയുകയാണ് ആരോഗ്യവിദഗ്ധര്‍. എന്താണെന്നല്ലേ കാണാം

കാര്യങ്ങള്‍ ഒരല്ലപം പന്തികേടാണെന്നാണ് ആരോഗ്യവിദഗ്ധരുടെ പക്ഷം. ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതാകട്ടെ പളനിയപ്പന്‍ മാണിക്യം എന്ന ഡോക്ടറുടെ  സമൂഹ മാധ്യമത്തിലെ പോസ്റ്റും. കാഡ്ബറി ജെംസ് ,കഴിക്കുന്നതുപോലെയാണ് ഇന്ത്യക്കാര്‍ പാരസെറ്റാമോള്‍ അടങ്ങിയ പലവിധ ബ്രാന്‍ഡുകളില്‍ ഇറങ്ങുന്ന ഗു ളികകള്‍ കഴിക്കുന്നതെന്നാണ് ആരോഗ്യവിദഗ്ധനായ ഡോക്ടര്‍ എക്സില്‍ കുറിച്ചത്. പാരസെറ്റാമോള്‍ ഗുളികകളുടെ ഗുണങ്ങള്‍ എന്തൊക്കെയാണ് ? 

ഇത്രയും ഗുണമുള്ളൊരു മരുന്ന് ഡോക്ടറുടെ നിര്‍ദേശമില്ലാതെ വാരിക്കഴിച്ചാലോ .  അമിത ഉപയോഗം കുടലിലെ രക്തസ്രാവം, വൃക്ക , കരള്‍ എന്നിവയുടെ തകരാര്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം. .  അതുകൊണ്ട് ഡോക്ടറുടെ നിര്‍ദേശത്തോടെ കൃത്യമായ ഡോസ് മരുന്ന് കൃത്യമായ ഇടവേളകളില്‍ കഴിക്കണമെന്ന് നിര്‍ദേശിക്കുകയാണ് ആരോഗ്യവിദഗ്ധര്‍.  ഡോക്ടറുടെ കുടിപ്പടിയില്ലാതെ കിട്ടുന്നതിനാല്‍ അപകടമില്ല എന്നൊരു പൊതു ധാരണയുമുണ്ട്. എന്നാല്‍  ഒാവര്‍‍‍ഡോസായാല്‍ മരണംവരെ സംഭവിക്കാമെന്നാണ് മുന്നറിയിപ്പ്. 

ENGLISH SUMMARY:

Reaching for a paracetamol tablet at the slightest hint of pain has become a habit for many, but health experts warn that this practice can be harmful. Overuse of paracetamol may lead to serious liver damage and other long-term health issues. Doctors strongly advise using such medications only when truly necessary and under proper medical guidance.