നാലു ഭാഷകളിൽ ക്രിസ്തീയ ഭക്തിഗാനവുമായി ഗായകന്‍ വിജെ ജെറമിയ ട്രാവൻ. ദുഖവെള്ളിദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ആല്‍ബത്തിന്റെ സംഗീതവും ആലാപനവും ട്രാവനാണ്. ക്രൂശില്‍ പിടഞ്ഞ് യേശു എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പ്രകാശനം കൊച്ചിയില്‍ നടന്നു.
യേശുവിന്റെ ത്യാഗവും ക്രൂശിലെ വേദനയും ആഴത്തില്‍ പ്രതിപാദിക്കുന്ന വരികള്‍. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ഗാനങ്ങൾ. പുല്ലേപ്പടിയില്‍ നിയോ ഫിലിംസ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ റവ.ഫാദർ ജോണ്‍ ജോസഫ്, സംവിധായകന്‍ സിബി മലയില്‍, സംഗീത സംവിധായകന്‍ ദീപക് ദേവ്, നടൻ സിജോയ് വര്‍ഗീസ്, സംവിധായകനും തിരക്കഥാകൃത്തുമായ ലിയോ തദേവൂസ് എന്നിവര്‍ ചേര്‍ന്ന് ഗാനങ്ങൾ പുറത്തിറക്കി. റൂം 6:23 പ്രൊഡക്ഷന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആല്‍ബത്തിന്റെ റിലീസ്. രചന വി.ജെ ട്രാവനും അനൂപ് ബാലചന്ദ്രനും. ആല്‍വിന്‍ അലക്‌സാണ് മ്യൂസിക് പ്രൊഡക്ഷന്‍ നിര്‍വഹിച്ചിരിക്കുന്നത്.