mohiniyattam-kochi

TOPICS COVERED

ശാസ്ത്രീയ നൃത്തം പഠിക്കണമെന്ന ആഗ്രഹം മനസ്സിൽ ഒതുക്കി ഇത്രയും നാളും ജീവിച്ച രണ്ടുപേർ ഇന്ന് മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്. കൊച്ചി മരടിലെ റീജ ടീച്ചറും മഹേശ്വരി അമ്മയും. അമ്മയും മകളും ഒരുമിച്ച് അരങ്ങേറ്റം കുറിക്കുന്നുവെന്ന സന്തോഷം കൂടിയുണ്ട് മഹേശ്വരി അമ്മയ്ക്ക്.

 ഈ പ്രായത്തിലേ മോഹിനിയാട്ടം മനസ്സിൽ കയറി കൂടിയതാണ്. പക്ഷേ പഠിക്കാൻ അവസരമുണ്ടായില്ല. 55 വർഷങ്ങൾക്കിപ്പുറം അരങ്ങേറ്റം ആണ്. റീജ ടീച്ചർ പ്രധാന അധ്യാപികയായി വിരമിച്ചയാളാണ്. മഹേശ്വരി അമ്മ ആശുപത്രി ജീവനക്കാരിയും.  നൃത്തം പഠിക്കാനുള്ള ആഗ്രഹം മാത്രം പോരല്ലോ. പണവും വേണ്ടേ?  ഇന്നത്തെ അരങ്ങേറ്റം മഹേശ്വരി അമ്മയ്ക്ക് ഒരു കുടുംബ കാര്യം കൂടിയാണ്.  അമ്മയുടെ പ്രായമുള്ള ശിഷ്യരെ നൃത്തം പഠിപ്പിച്ച സന്തോഷം അധ്യാപികയ്ക്കും.

ENGLISH SUMMARY:

Fulfilling a long-held dream, Reeja and her mother Maheshwari Amma from Maradu, Kochi, marked their debut in Mohiniyattam. The mother-daughter duo shared the stage for the first time, making the occasion deeply emotional and special for Maheshwari Amma, who had suppressed her passion for classical dance for years.