അങ്ങനെയിരുന്നപ്പോൾ റഷ്യക്കാരി ആസ്യക്ക് ഒരു മോഹം, മോഹിനിയാട്ടം പഠിക്കണം. പിന്നെ ഒന്നും നോക്കിയില്ല, നേരെ കേരളത്തിലേക്ക്. പഠിപ്പ് കഴിഞ്ഞു, ഇന്ന് ആസ്യയുടെ അരങ്ങേറ്റമാണ്.
ജിംനാസ്റ്റിക്സ് പഠിച്ചു നടന്ന ആസ്യ ഖബിബുലിന സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടുണ്ടാവില്ല ഒരു മോഹിനിയാട്ടക്കാരിയാകുമെന്ന്. കഴിഞ്ഞ നവംബറിലാണ് ധരണി സ്കൂൾ ഓഫ് ആർട്സിൽ ശ്യാമള ടീച്ചറുടെ ശിഷ്യയായി അസ്യയെത്തിയത്. റഷ്യക്കാരിയായ അധ്യാപികയിൽ നിന്നായിരുന്നു ആദ്യ ചുവടുകൾ. പിന്നാലെ കേരളത്തിലേക്ക്
ചുവടുകൾ എളുപ്പമായിരുന്നെങ്കിലും മലയാളം കുഴപ്പിച്ചു. ഇംഗ്ലീഷിൽ അർഥം മനസിലാക്കി. വരികൾക്കൊത്ത ഭാവങ്ങൾ. അണിഞ്ഞൊരുങ്ങലും ആഭരണങ്ങളും ഈ റഷ്യക്കാരിയുടെ മനം കവർന്നു. മുണ്ടുടുത്ത മലയാളി പയ്യന്മാരെയും ഇഷ്ടപ്പെട്ടെന്ന് ആസ്യ.